പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമെന്നു വരുത്താന്‍ മന്‍സൂറിനെ കരുവാക്കുന്നു; ദുബൈയില്‍ ബിസിനസുകാരന്‍ കൂടിയായ യുവാവിനെ തിരിച്ചുപോകാന്‍ കഴിയാത്തവണ്ണം കേസില്‍ കുടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മൊഴി നല്‍കിയത്; പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി മന്‍സൂറിന്റെ കുടുംബം
കണ്ണൂര്‍: (www.kvartha.com 15.07.2019) പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമെന്നു വരുത്താന്‍, കുടുംബസുഹൃത്തും ഡ്രൈവറുമായ മന്‍സൂറിനെ പോലീസ് കരുവാക്കിയെന്നും ഇതിനെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും മന്‍സൂറിന്റെ കുടുംബം .
ദുബൈയില്‍ ബിസിനസുകാരന്‍ കൂടിയായ മന്‍സൂറിനെ, തിരിച്ചുപോകാന്‍ കഴിയാത്തവണ്ണം കേസില്‍ കുടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മൊഴി നല്‍കിയതെന്നും കുടുംബം പറയുന്നു.
സാജന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുവട്ടം പോലീസ് ചോദ്യം ചെയ്‌തെന്നും ഈ അവസരത്തില്‍ മന്‍സൂറിന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നുവെന്നും കുടുംബം വെളിപ്പെടുത്തി. അഞ്ചു തവണ മന്‍സൂറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. ആദ്യം ചെന്നപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ പോലീസ് കൈക്കലാക്കി. കുടുംബ സുഹൃത്തും ഡ്രൈവറും എന്ന നിലയില്‍ സാജന്റെ ഭാര്യ ബീനയെ വിളിക്കാറുണ്ടായിരുന്ന കാര്യം മന്‍സൂര്‍ പോലീസിനോടു പറഞ്ഞു.
എന്നാല്‍ രണ്ടാംവട്ടം മൊഴിയെടുത്തപ്പോള്‍ പോലീസ് ചില ചോദ്യങ്ങള്‍ മാത്രം ചോദിക്കുകയും അവര്‍ക്ക് ആവശ്യമുള്ള ഭാഗം വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ രീതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിലെ അപകടത്തെക്കുറിച്ചും ദുബൈയിലേക്കു തനിക്കു തിരിച്ചുപോകാനുള്ളതിനെക്കുറിച്ചും മന്‍സൂര്‍ ഉദ്യോഗസ്ഥരോടു സൂചിപ്പിച്ചിരുന്നു.
എന്നാല്‍ നിയമപരമായി മന്‍സൂര്‍ പൂര്‍ണമായും സുരക്ഷിതനായിരിക്കുമെന്നും തിരിച്ചുപോക്കിനെക്കുറിച്ച് ആശങ്ക വേണ്ടെന്നുമായിരുന്നുവത്രേ ഉദ്യോഗസ്ഥരുടെ മറുപടി. ദുബൈയില്‍ കണ്ണടവ്യാപാരം നടത്തുന്ന മന്‍സൂര്‍ കണ്ണൂരില്‍ ഗ്ലാസ് വ്യാപാരം തുടങ്ങിയപ്പോഴാണു സാജനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. വിലകൂടിയ കാറുകള്‍ ഓടിച്ചുള്ള പരിചയം കൊണ്ടു തന്റെ വീട്ടിലെ കാറുകള്‍ ഓടിക്കാന്‍ മന്‍സൂറിനെ വിളിക്കുകയായിരുന്നു.

മക്കളെ സ്‌കൂളില്‍ എത്തിക്കുകയും തിരിച്ചെത്തിക്കുകയുമായിരുന്നു അധികവും ചെയ്തിരുന്നത്. സാജനും കുടുംബവും മന്‍സൂറിന്റെ വീട്ടിലും പതിവു സന്ദര്‍ശകരായിരുന്നു. മന്‍സൂറിന്റെ സഹോദരങ്ങളുമായും സാജന്റെ മക്കള്‍ സൗഹൃദം സൂക്ഷിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, പബ്ജി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ സാജന്റെ മക്കള്‍ക്കൊപ്പം മന്‍സൂറും ഇളയ സഹോദരനും പങ്കെടുക്കാറുണ്ടായിരുന്നു. ദുഃസ്വപ്നം പോലും കാണാത്ത ആരോപണങ്ങള്‍ വന്നതിനാല്‍ മന്‍സൂര്‍ ആകെ തകര്‍ന്ന അവസ്ഥയിലാണെന്നും കുടുംബം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Anthoor NRI suicide; Mansoor's family against police, Kannur, News, Trending, Suicide, Family, Allegation, Business Man, Police, Kerala.

Powered by Info News For You

Comments
Post a Comment