ചന്ദ്രിക മുന്‍ പത്രാധിപരും എഴുത്തുകാരനുമായ എം ഐ തങ്ങള്‍ ഓര്‍മയായി; മരണം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്

മലപ്പുറം: (www.kvartha.com 27.06.2019) മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ എം ഐ തങ്ങള്‍(66) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാധ്യമപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയനായിരുന്നു.


 അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെംബര്‍, ചന്ദ്രിക പത്രാധിപര്‍, വര്‍ത്തമാനം എക്സിക്യുട്ടീവ് എഡിറ്റര്‍, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ള എം ഐ തങ്ങള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

വഹാബി പ്രസ്ഥാന ചരിത്രം, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവല്‍ക്കണത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇ അഹമ്മദ് സ്മാരക സേവനരത്ന പുരസ്‌കാരം, റഹീം മേച്ചേരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പരേതനായ കുഞ്ഞിക്കോയ തങ്ങളുടെയും ഖദീജ ബീവിയുടെയും മകനാണ്. ഭാര്യ: ശറഫുന്നിസ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Muslim-League, Writer, Obituary, Death, Journalist, State, M A Thangal passed away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?