അനിയന്ത്രിത കാലിത്തീറ്റ വിലവര്‍ദ്ധന; ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
കാസര്‍കോട്: (www.kasargodvartha.com 29.07.2019) അനിയന്ത്രിതമായ കാലിത്തീറ്റ വിലവര്‍ദ്ധനവിലും, ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളിലും പ്രതിഷേധിച്ച് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച രാവിലെ 10 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ക്ഷീര വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
കാലിത്തീറ്റക്ക് 50 ശതമാനം സബ്സിഡി അനുവദിക്കുക, കാലികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ പൂര്‍ണമായും സൗജന്യമാക്കുക, സംഘത്തില്‍ അളക്കുന്ന പാലിന് ആനുപാതികമായി ഉത്പാദന ബോണസ് അനുവദിക്കുക, ഇന്‍സെന്റീവ് കര്‍ഷകന് പരമാവധി 40,000 രൂപ എന്ന് നിജപ്പെടുത്തിയത് ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കുക, എല്ലാ മൃഗാശുപത്രികളിലും മെഡിക്കല്‍ ലബോറട്ടറി സ്ഥാപിക്കുക, മൃഗസംരക്ഷണ ഓഫീസുകളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമയാസമയങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി മാറ്റിവെക്കുന്ന ഫണ്ട് ലാപ്സാക്കി കളയാതെ വിനിയോഗിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാത്ത മുനിസിപ്പാലിറ്റികളില്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിന് വേണ്ട തടസങ്ങള്‍ ഒഴിവാക്കുക, അംശാദയം അടച്ച കര്‍ഷകര്‍ക്ക് കാലാവധി തീരുന്ന മുറയ്ക്ക് അടച്ച തുക തിരിച്ചു കൊടുക്കുക, ക്ഷീര മേഖലയെ കാര്‍ഷിക മേഖലയായി അംഗീകരിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി പരിശോധനയില്‍ മായം കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം ക്ഷീര വികസന വകുപ്പിന് കൈമാറുക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുക, പാലിന് 50 രൂപ തറവില നിശ്ചയിക്കുക, പശു വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് സുതാര്യമാക്കുക, ക്ഷീര കര്‍ഷക പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി താജ് മന്‍സൂര്‍ എ കെ, സംസ്ഥാന ട്രഷറര്‍ മുഹമ്മദ് സിറാജ് എ ബി, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Strike, Dairy farmers going to protest
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment