എസ്എഫ്‌ഐക്ക് കൂച്ചുവിലങ്ങിടാന്‍ സിപിഎം; സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഫ്രാക്ഷന്‍ വരുന്നു, ഒരോ ഏരിയാ കമ്മിറ്റികളിലേയും കലാലയങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന പാര്‍ട്ടി ഫ്രാക്ഷന്റെ ചുമതല ഏരിയാ സെക്രട്ടറിമാര്‍ക്ക്
ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com 21.07.2019) സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്ന എസ്എഫ്‌ഐയ്ക്കു കൂച്ചുവിലങ്ങിടാന്‍ സി.പി.എം ഒരുങ്ങുന്നു. ഒരോ ഏരിയാ കമ്മിറ്റികളിലേയും കലാലയങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി ഫ്രാക്ഷന്‍ രൂപീകരിക്കാനാണ് പുതിയ തീരുമാനം. ഇതു പ്രകാരം ഓരോ യൂണിറ്റുകളിലെയും കോളജുകള്‍, വിദ്യാലയങ്ങള്‍, മറ്റു പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവ ഈ ഫ്രാക്ഷനു കീഴിലായിരിക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണ യോഗം ചേര്‍ന്ന് എസ്.എഫ്.ഐ യൂണിറ്റുകളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തും.
സി.പി.എം ഏരിയാ സെക്രട്ടറിക്കാണ് ഫ്രാക്ഷന്റെ പൂര്‍ണ ചുമതല. ഇതു കൂടാതെ എസ്.എഫ്.ഐ യൂണിറ്റ്, മേഖലാ സെക്രട്ടറിമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, അതത് സ്ഥാപനങ്ങളിലെ കെ.എസ്.ടി.എ, എ.കെ.പി.സി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. എസ്.എഫ്.ഐ യൂണിറ്റുകളിലും മേഖലാ കമ്മിറ്റികളിലുമുണ്ടാകുന്ന സംഘടനാപരമായ പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നങ്ങള്‍, രാഷ്ട്രീയ എതിരാളികളുടെ പ്രവര്‍ത്തനം അംഗത്വ കാംപയിന്‍, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നിയന്ത്രിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.
എസ്.എഫ്.ഐ ക്കുള്ളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം വ്യാപകമാകുന്നുവെന്ന ആരോപണം ഒഴിവാക്കാന്‍ സംഘടനയിലേക്ക് വരുന്ന ഓരോ ആളുകളെയും സ്‌ക്രീന്‍ ചെയ്യുന്ന സംവിധാനമായാണ് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുക. നേരത്തെ ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍, സി.ഐ.ടി.യു, തുടങ്ങിയ സംഘടനകളില്‍ പാര്‍ട്ടി ഫ്രാക്ഷനുകളുണ്ടെങ്കിലും എസ്.എഫ്.ഐ യില്‍ അത്ര സജീവമായിരുന്നില്ല.
സ്വതന്ത്ര ചിന്താഗതിയുള്ള പുരോഗമന ആശയക്കാരെ ആകര്‍ഷിക്കുന്നതിനായി പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ലേബലിലാണ് എസ്എഫ്.ഐ അറിയപ്പെട്ടിരുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോടെ എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി ഉയര്‍ന്നിരുന്നു .ഈ പാശ്ചാത്തലത്തിലാണ് എസ്.എഫ്.ഐക്ക് പാര്‍ട്ടി കടിഞ്ഞാണിടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, CPM, SFI, Students, Politics, DYFI, school, CPM decided to form Fraction to control SFI

Powered by Info News For You
Comments
Post a Comment