ലോകം വീണ്ടും എബോള ഭീഷണിയില്‍; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്‍കരുതല്‍
കിന്‍ഷാസ: (www.kvartha.com 26.07.2019) കോംഗോയില്‍ എബോള വൈറസ് ബാധയെത്തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്‍കി. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയില്‍ എബോള ബാധിച്ച് ഒരാള്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നു. റുവാണ്ടയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ആയിരക്കണക്കിനു പേര്‍ ദിവസവും അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.
റുവാണ്ടയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോംഗോയില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കുന്നുമുണ്ട്. മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേര്‍ മരണമടഞ്ഞിരുന്നു. 2014-16 ല്‍ പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകര്‍ച്ചയാണ് ഇപ്പോഴത്തേത്.
എബോള വൈറസ് ബാധിച്ചവര്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത പകുതി പോലും ഇല്ലെന്നാണ് വിദഗ്ധാഭിപ്രായം. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. ശരിയായ മുന്‍കരുതലിലൂടെ രോഗം പടരാതെ സൂക്ഷിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, India, Health, Africa, Border, Virus, WHO, Ruvanda, Deployment of second Ebola vaccine would not be quick fix, experts warn
Powered by Info News For You

Comments
Post a Comment