മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രിയദര്‍ശന്‍: മോദിയോട് താരതമ്യപ്പെടുത്തരുതെന്ന് സോഷ്യല്‍ മീഡിയ

ചെന്നൈ (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍. മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രിയദര്‍ശന്റെ ആവശ്യം.

'മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്'' എന്നായിരുന്നു പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ധോണിക്കെതിരെ ആരാധകര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

എന്നാല്‍ പ്രിയദര്‍ശന്റെ പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ധോണിയെ മോദിയുമായി താരതമ്യപ്പെടുത്തരുതെന്നും മോദി ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്നായിരുന്നു ഒരാളുടെ പ്രതികരണം. തങ്ങള്‍ വിമര്‍ശനം തുടരുമെന്നും ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നുമായിരുന്നു മറ്റു ചിലര്‍ പ്രതികരിച്ചത്. ആളുകള്‍ എന്തു ചെയ്യണമെന്ന് പറയാനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും വിമര്‍ശനത്തിന് അധീതരല്ല മോദിയും ധോണിയുമെന്നായിരുന്നു മറ്റുചിലര്‍ കമന്റില്‍ കുറിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?