യുവതിയുടെ 'പിടി'യില്‍ കഴിയുന്ന ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന പരാതിയുമായി ഭാര്യ പോലീസിലെത്തി

നീലേശ്വരം: (www.kasargodvartha.com 25.07.2019) യുവതിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന പരാതിയുമായി ഭാര്യ പോലീസില്‍ പരാതി നല്‍കി. കുശാല്‍നഗറിലെ ഒരു വീട്ടമ്മയാണ് കല്‍പ്പണി മേസ്തിരിയായ ഭര്‍ത്താവിനെ യുവതിയുടെ 'പിടി'യില്‍ നിന്നും മോചിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നീലേശ്വരം പോലീസിലെത്തിയത്. ചോയ്യങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രണ്ട് മക്കളുടെ മാതാവായ യുവതിയാണ് തന്റെ ഭര്‍ത്താവിനെ കൈയ്യടക്കി വെച്ചിരിക്കുന്നതെന്നാണ് യുവതിയുടെ പരാതി.

ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഭര്‍തൃമതി ചോയ്യങ്കോട്ടെ യുവതിയുടെ വാടക ക്വാര്‍ട്ടേഴ്സിലെത്തി ആവശ്യപ്പെട്ടെങ്കിലും തന്റെ ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ കൊണ്ടുപോയ്ക്കോളൂ എന്നാണത്രെ യുവതി മറുപടി നല്‍കിയത്. പിന്നീട് ആക്ഷേപിക്കുകയും ചെയ്തുവത്രെ. തുടര്‍ന്നാണ് ഭര്‍തൃമതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഇരുകക്ഷികളെയും വിളിച്ചുവരുത്തി സന്ധിസംഭാഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, husband, House-wife, complaint, Neeleswaram, Husband with another woman; House wife complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?