കോടികള്‍ക്ക് അപ്പുറത്തെ കോടികളും സ്വപ്നം കാണാനാവാത്ത പദവികളും ലഭിച്ചാല്‍ ആരാണ് കൂറുമാറാത്തതെന്ന് കോണ്‍ഗ്രസ് എം പി കൊടിക്കുന്നേല്‍ സുരേഷ്; എത്ര കിട്ടിയാല്‍ കൂറുമാറും എന്ന് പരസ്യമായി ചോദിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : (www.kvartha.com 24.07.2019) കഴിഞ്ഞ കുറച്ച് നാളായി കര്‍ണാടകയില്‍ തുടര്‍ന്ന് കൊണ്ടിരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞദിവസം വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ സഖ്യസര്‍ക്കാര്‍ നിലംപൊത്തി. ഈ സംഭവത്തില്‍ കേരളത്തിലും വിവിധ പാര്‍ട്ടിയിലെ നേതാക്കള്‍ രാഷ്ട്രീയ സംവാദം നടത്തുകയാണ്.

കോടികള്‍ ഒഴുക്കി ഭരണകക്ഷിയിലെ എം.എല്‍.എമാരെ പ്രതിപക്ഷമായ ബി.ജെ.പി ചാക്കിട്ടു പിടിച്ചാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു സ്വകാര്യ ചാനലില്‍ സംഘടിപ്പിച്ച സംവാദത്തിനിടയില്‍ കോടികള്‍ക്ക് അപ്പുറത്തെ കോടികളും സ്വപ്നം കാണാനാവാത്ത പദവികളും ലഭിച്ചാല്‍ ആരാണ് കൂറുമാറാത്തതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.

K Surendran criticized Kodikunnil Suresh, Thiruvananthapuram, News, Politics, K. Surendran, MLA, Channel, Social Network, Kerala

എന്നാല്‍ ഇതിന് മറുപടിയായി ബി.ജെ.പി നേതാവ് ഒരു മറുചോദ്യമാണ് കൊടിക്കുന്നിലിന് നേരെ ഉയര്‍ത്തിയത്. എത്ര കിട്ടിയാല്‍ കൊടിക്കുന്നില്‍ കൂറുമാറും എന്നതായിരുന്നു ആ ചോദ്യം. കോണ്‍ഗ്രസ് നേതാവിനോട് ഇക്കാര്യം ചോദിക്കാന്‍ പരസ്യമായി കെ.സുരേന്ദ്രന്‍ വാര്‍ത്താ അവതാരകനോട് ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Surendran criticized Kodikunnil Suresh, Thiruvananthapuram, News, Politics, K. Surendran, MLA, Channel, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?