വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എയെ കാണാനില്ല; കാണാതായത് താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നും; കുമാര സ്വാമി സര്‍ക്കാര്‍ താഴെവീഴുമെന്ന് സൂചന
ബംഗളൂരു: (www.kvartha.com 18.07.2019) കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എം എല്‍ എയെ കാണാനില്ല. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയാണ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍നിന്നും കാണാതായത്.
ബുധനാഴ്ച മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനുശേഷമാണ് കാണാതായതെന്നാണ് വിവരം. അതേസമയം ആരോഗ്യകാരണങ്ങള്‍ മൂലമാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത് എന്നും വിവരമുണ്ട്. പാട്ടീല്‍ നിയമസഭയില്‍ എത്താത്തത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.
മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനാകില്ലെന്നും സര്‍ക്കാര്‍ വീഴുമെന്നും ഏറെക്കുറെ ഉറപ്പാണ്.
രാജിവച്ച രണ്ട് സ്വതന്ത്ര എം.എല്‍.എമാരില്‍ റോഷന്‍ ബൈഗ് ഇപ്പോള്‍ ബംഗളുരുവിലുണ്ട്. രണ്ടാമത്തെ എം.എല്‍.എയായ ആനന്ദ് സിംഗ് ഗോവയിലാണ്. തന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട എന്ന് കാണിച്ച് ആനന്ദ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. മറ്റൊരു വിമത എം.എല്‍.എ ആയ കെ. സുധാകര്‍ ഇപ്പോള്‍ ഡെല്‍ഹിയില്‍ ഉണ്ട് എന്നാണ് ലഭ്യമായ വിവരം. ഇങ്ങനെയുള്ള 15 എം.എല്‍.എമാര്‍ വ്യാഴാഴ്ച നിയമസഭയില്‍ നിന്നും വിട്ടു നിന്നാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകാന്‍ തന്നെയാണ് സാധ്യത.
അതിനിടെ വിശ്വാസ വേട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. ഇതിന് സമയപരിധിയില്ല. ചര്‍ച്ച വെള്ളിയാഴ്ചയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്കു നീളും. അതേസമയം, വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കറെ സമീപിച്ചു. വോട്ടെടുപ്പില്‍ ചര്‍ച്ച വേണ്ടെന്നാണ് അവരുടെ നിര്‍ദേശം.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിക്കുക. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ 12 എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടിയിലേക്ക് സ്പീക്കര്‍ നീങ്ങും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 പേരാണ് നിയമസഭയില്‍ ഉള്ളത്. 15 അംഗങ്ങള്‍ വിട്ടുനില്‍കുകയാണെകില്‍ ഭൂരിപക്ഷത്തിന് കുമാരസ്വാമിക്ക് വേണ്ടത് 106 എം.എല്‍.എമാരുടെ പിന്തുണയാണ്. 105 എം.എല്‍.എമാരാണ് ബി.ജെ.പിയുടെ കൈവശം ഉള്ളത്. രണ്ട് സ്വാതന്ത്രരുടെ പിന്തുണ കൂടി കിട്ടിയാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കും.
നിലവിലെ കക്ഷിനില
*രാജിവച്ച വിമതര്‍ - 16 (കോണ്‍ഗ്രസ് -13, ദള്‍-3)
*ബി.ജെ.പി സഖ്യം-107 (ബി.ജെ.പി -105, സ്വതന്ത്രന്‍ -1 കെ.പി.ജെ.പി-1
*കോണ്‍-ദള്‍ സഖ്യം - 101 (കോണ്‍ഗ്രസ്- 66, ദള്‍- 34, ബിഎസ്.പി -1)
*രാജികള്‍ അംഗീകരിച്ചാല്‍ നിയമസഭയിലെ അംഗബലം - 208
*കേവല ഭൂരിപക്ഷത്തിനു വേണ്ടത് -105

ഒരാള്‍ കൂടി എത്തില്ലെന്ന് അറിയിച്ചതോടെ സഖ്യസര്‍ക്കാര്‍ കക്ഷിനില 100ലേക്ക് ചുരുങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka Crisis | Explained: What is a floor test or trust vote?, Bangalore, News, Karnataka, Trending, Politics, MLA, Congress, Mumbai, Twitter, National.

Powered by Info News For You

Comments
Post a Comment