സിങ്കത്തിന്റെ റെയ്ഡും ജയില്‍ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റവും സി പി എം വിഭാഗീയതയുടെ തുടക്കമോ? പാര്‍ട്ടിക്കുവേണ്ടി അക്രമത്തിനിറങ്ങിയവര്‍ ഇപ്പോള്‍ സാദാതടവുകാര്‍! മൊബെല്‍ഫോണില്ല, മദ്യമില്ല, ഒരു ദിനേശ് ബീഡി പോലുമില്ല, വി ഐ പികളല്ലാതായി മാറിയ രാഷ്ട്രീയ തടവുകാര്‍ തിരിഞ്ഞുകൊത്തുമ്പോള്‍...
കണ്ണൂര്‍: (www.kvartha.com 11.07.2019) ജയിലുകളില്‍ പരക്കെ റെയ്ഡും ജയില്‍ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയതും സി പി എമ്മിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ അമര്‍ഷം ശക്തമാക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുപോലും ചെയ്യാത്ത ചെയ്ത്താണ് ഇരട്ട ചങ്കന്‍ തങ്ങളോട് കാണിച്ചതെന്നാണ് സി പി എമ്മിനായി അക്രമസംഭവങ്ങളില്‍ പ്രതികളായി ശിക്ഷയനുഭവിക്കപ്പെട്ട് കിടക്കുന്നവര്‍ പറയുന്നത്.
ഇതുവരെ ജയിലില്‍ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചു വന്നവര്‍ ഇപ്പോള്‍ സാദാ തടവുകാരായി മാറിയിരിക്കുകയാണ്. മൊബെല്‍ഫോണോ, മദ്യമോ, എന്തിനധികം പറയുന്നു ഒരു ദിനേശ് ബീഡി പോലും കിട്ടാനില്ല. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ മുറക്ക് ലഭിച്ചിരുന്ന പരോള്‍ പാടെ നിര്‍ത്തലാക്കി. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ രാഷ്ട്രീയ തടവുകാര്‍ വി ഐ പികളല്ലാതായി മാറി.
ഉദ്യോഗസ്ഥന്‍മാര്‍ക്ക് കിട്ടിയ പണി
കണ്ണൂരും വിയൂരും പൂജപ്പുരയിലുമെല്ലാം സി പി എം തടവുകാര്‍ക്ക് എന്തിനും ഏതിനും ഒത്താശ ചെയ്തു കൊടുക്കുന്നത് സി പി എമ്മുകാരായ ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍ ഇവരെയൊക്കെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. മക്കളുടെ സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിയുന്നതിനിടെ ലഭിച്ച ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കണ്ട് പലരും തലയില്‍ കൈവച്ചുപോയി. പലരും പാര്‍ട്ടി നേതൃത്വത്തെ കണ്ട് സങ്കടം പറഞ്ഞെങ്കിലും തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞ് സംസ്ഥാന നേതാക്കള്‍ വരെ കൈമലര്‍ത്തുകയാണ്. കാലകാലങ്ങളില്‍ ജയിലിലെ രാഷ്ട്രീയ തടവുകാരെ വഴിവിട്ടു സഹായിച്ചവരാണ് കടുത്ത സി പി എമ്മുകാരായ ഈ ഉദ്യോഗസ്ഥര്‍. തടവുകാര്‍ക്കായി ജയില്‍ചട്ടം ലംഘിച്ച് ടി വി കടത്തി സസ്പെന്‍ഷന്‍ വരെ ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ മിക്കവരും പാര്‍ട്ടി ഗ്രാമങ്ങളിലെ താമസക്കാരും സി പി എം അംഗ ങ്ങളുമാണ്.
ഋഷിരാജ് സിങ്ങിനു പിന്നിലാര്...
യാതൊരു നിയന്ത്രണവുമില്ലാതെ ജയിലിലെ രാഷ്ട്രീയ തടവുകാരെ അടിച്ചു തൂക്കി ക്ലീനാക്കിയ സിങ്കത്തിന്റെ നടപടി തന്നിഷ്ടപ്രകാരമല്ലെന്നാണ് തടവുകാരും അവരെ സംരക്ഷിക്കുന്ന നേതാക്കളും പറയുന്നത്. മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണ ഈ കാര്യത്തിലുണ്ടെന്നാണ് നിഗമനം. നിയമസഭയ്ക്കുളളില്‍ ഒരു ചോദ്യത്തിന് മറുപടിയായി തന്റെ അറിവും സമ്മതത്തോടുകൂടിയാണ് ജയിലില്‍ റെയ്ഡ് നടന്നതെന്ന് മുഖ്യമന്ത്രി തണ്ട പറയുകയുണ്ടായി. എന്നാല്‍ ഇതുവരെയെടുത്ത നിലപാടില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ കാണിക്കുന്ന കാര്‍ക്കശ്യമെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ടി പി കേസില്‍ പ്രതികളായ കൊടി സുനിയും സംഘവും ജയിലിനകത്തു വെച്ച് ക്വട്ടേഷന്‍ പണിയെടുത്തത് ഏറെ വിവാദമായിരുന്നു. ഷാഫിയും കിര്‍മാണിയും അണ്ണന്‍ സിജിത്തുമെല്ലാം ഉപയോഗിച്ചിരുന്നത് സ്മാര്‍ട്ട് ഫോണുകളാണ്. ഇതു വഴിയായിരുന്നു ക്വട്ടേഷനും ബ്ലാക്ക് മെയിലിംഗും ഇത് അതിരു കടന്നപ്പോഴാണ് മുഖ്യന് തടയിടണമെന്ന് തോന്നിയതത്രേ... ഇതിന് സിങ്കത്തിന്റെ ഉശിരും ഉണര്‍വും ആയുധമാക്കിയെന്നു മാത്രം.
എലിയെ പേടിച്ച് ഇല്ലം ചുടുമ്പോള്‍
എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ലെന്നാണ് സി പി എം നേതാക്കളില്‍ ചിലര്‍ പറയുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ നിന്നും എളന്തോട്ടത്തില്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചതാണ് തുടക്കം. പി ജയരാജന്റെ വലം കൈയ്യാണ് കതിരൂര്‍ സ്വദേശിയായ ഈ വിക്രമന്‍ നേരത്തെ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയി. നാട്ടില്‍ തിരിച്ചെത്തി വിവാഹിതനായി. ഇടക്കാലത്ത് അമിത മദ്യപാനിയായി. പിന്നീട് റീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടി. ഇതിനു താങ്ങും തണലുമായി നിന്നത്ജയരാജനാണെന്നാണ് വിവരം. ജയരാജന്‍ പറഞ്ഞാല്‍ എന്തും ചെയ്യുമെന്നാണ് ഇയാളുടെ ലൈന്‍. അതു കൊണ്ടു തന്നെയാണ് പാര്‍ട്ടിക്കുവേണ്ടി ത്യാഗം ചെയ്ത പി ജയരാജനെ ഒതുക്കാന്‍ ശ്രമിക്കരുതെന്നും ഞങ്ങള്‍ കുറെപ്പേര്‍ ജയിലില്‍ കിടക്കുന്നതുകൊണ്ടാണ് നിങ്ങള്‍ സുഖിച്ചു ഭരിക്കുന്നതെന്നും വിക്രമന്‍ ഇരട്ടച്ചങ്കന് മുന്നറിയിപ്പു നല്‍കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിക്രമന്‍ വിളിച്ചു രോഷം പ്രകടിപ്പിച്ചു.
ഇതോടു കൂടിയാണ് ജയരാജന്‍ ഇപ്പോഴും കൊണ്ടു നടക്കുന്ന ജയില്‍ സഖാക്കളെ ഒതുക്കാന്‍ ഉഗ്രകോപിയായ പിണറായി തീരുമാനിച്ചത്. ഇതു വഴി പാര്‍ട്ടിയില്‍ ബിംബമായി വളര്‍ന്ന ജയരാജനെ തളര്‍ത്താനുമാണ് ലക്ഷ്യം. സിങ്കത്തിന്റെ റെയ്ഡും ജയില്‍ ഉദ്യോഗസ്ഥരുടെ കൂട്ട ട്രാന്‍സ്ഫറും സി പി എം വിഭാഗീയതയുടെ അടിയൊഴുക്കാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതും ഈ കാരണത്താലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Politics, CPM, Central Jail, Raid, Sectarianism in CPM Over Jail raid
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment