ചുവന്ന മണ്ണില്‍ നിന്നും കൂകിവിളികളോ അപസ്വരമോ കേട്ടില്ല; കോണ്‍ഗ്രസിന്റെ പദയാത്ര പാര്‍ട്ടി ഗ്രാമങ്ങള്‍ പിന്നിട്ടത് എതിര്‍പ്പുകളില്ലാതെ, മൂന്ന് ദിവസം നീണ്ടു നിന്ന പദയാത്ര ഞായറാഴ്ച സമാപിച്ചപ്പോള്‍ നേതൃത്വം കണ്ണൂരില്‍ രചിച്ചത് പുതുചരിത്രം, കാല്‍നൂറ്റാണ്ടിനിടയില്‍ ആന്തൂരിലെ കവലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോയി പ്രസംഗിക്കുന്നത് ഇതാദ്യം

സി.കെ.എ.ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 15.07.2019) പാര്‍ട്ടി ഗ്രാമത്തിന്റെ മസില്‍ പവര്‍ ഉയര്‍ന്നില്ല. കൂകി വിളികളോ അപസ്വരമോ കേട്ടില്ല. സി.പി.എമ്മിന് മറുവാക്കില്ലാത്ത ആന്തൂരിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുതുചരിത്രം രചിച്ചുവെന്ന സംതൃപ്തിയോടെയാണ് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി നേതൃത്വം നല്കിയ പദയാത്ര ഞായറാഴ്ച സമാപിച്ചത്. വ്യവസായി സാജന്റെ ആത്മഹത്യ സൃഷ്ടിച്ച രാഷ്ട്രീയ പിരിമുറുക്കത്തെ കോണ്‍ഗ്രസ് അതിന്റെ സംഘടനാ സംവിധാനം കൂടി ചടുലപ്പെടുത്തും വിധം ആന്തൂരില്‍ ഉപയോഗിക്കുകയായിരുന്നു. ആന്തൂരിന്റെ ചരിത്രത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരോ കവലകളിലും നടന്നു പോയി പ്രസംഗിക്കുന്നത് ഇതാദ്യമായിരിക്കും.


മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളും കാര്യമായ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ ധൈര്യപ്പെടാത്ത ആന്തൂരില്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നഗരസഭയുടെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്ര പുതിയ ഉണര്‍വ്വും ഉന്മേഷവുമാണ് ഐക്യജനാധിപത്യ മുന്നണിക്ക് നല്‍കിയത്.

വിവാദത്തില്‍ രണ്ട് പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ പ്രചാരണത്തിനെത്തുന്ന കോണ്‍ഗ്രസുകാരെ വെറുതെ മാന്തിപ്പുണ്ണാക്കി കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സാജന്റെ ആത്മഹത്യയുടെ വിവാദത്തെ ഡിസിസി ശരിക്കും രാഷ്ട്രീയമായ പ്രചാരണ ആയുധമാക്കുന്നതില്‍ നൈരന്തര്യം നിലനിര്‍ത്തിയത് ശ്രദ്ധേയമാണ്.

സതീശന്‍പാച്ചേനിയുടെ നേതൃത്വം കണ്ണൂരില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് വിജയിച്ചു കയറിയ കെ.സുധാകരെന്റ പിന്തുണ എല്ലാം ചേര്‍ന്ന് രംഗം കൊഴുപ്പിച്ചു. ആന്തൂരില്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി ദാസന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കാലത്ത് കോണ്‍ഗ്രസ് ആന്തൂര്‍ പഞ്ചായത്ത് മുഴവന്‍ പദയാത്ര നടത്തിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായിരുന്നു അത്.

താസമിയാതെ ദാസന്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് കൊലചെയ്യപ്പെട്ട ദാസനെ അനുസ്മരിച്ചാണ് ജൂലൈ 12ന് ബക്കളത്ത് വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദയാത്ര ഉദ്ഘാടനം ചെയ്തത്. കെ.പി.സി.സി വര്‍ക്കിംങ്ങ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.മുഖ്യ പ്രഭാഷണം നടത്തി. മൂന്ന് ദിവസം നീണ്ടു നിന്ന പദയാത്ര ആന്തൂരിന്റെ എല്ലാ മുക്ക്മൂലകളിലും സഞ്ചരിച്ചാണ് ഞായറാഴ്ച സമാപിച്ചത്. സമാപന സമ്മേളനം കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Politics, Congress, K.Sudhakaran, CPM, Death, Crime, Violence, Congress Padha Yathra ends in Kannur After Three days programmes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?