സന്ദര്‍ശക വിസക്കാര്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി സൗദി; നടപടി ഹജ്ജ് സീസണോട് അനുബന്ധിച്ച് തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍
റിയാദ്: (www.kvartha.com 20.07.2019) സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് റീജണല്‍ എയര്‍പോര്‍ട്ട്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം, യാമ്പു പ്രിന്‍സ് അബ്ദുള്‍ മുഹ്സിന്‍ ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഹജ്ജ് സീസണില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 12 വരെയാണ് ഈ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാനത്താവളങ്ങളിലേക്കു സന്ദര്‍ശക വിസയിലെത്തുന്നവരെ നാട്ടിലെ വിമനത്താവളങ്ങളില്‍ വെച്ച് അതാത് എയര്‍ലൈനുകള്‍ തിരിച്ചയച്ചു തുടങ്ങി. എന്നാല്‍ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴാണ് പലരും ഇത് സംബന്ധിച്ച വിവരം അറിയുന്നത് എന്ന ആക്ഷേപം ശക്തമാണ്.
റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു വരുന്നതിനു സന്ദര്‍ശക വിസക്കാര്‍ക്കു തടസമില്ല എന്നും അധികൃതര്‍അറിയിച്ചിരുന്നു. ഇവിടെയെത്തുന്നവര്‍ക്ക് ആഭ്യന്തര സാര്‍വീസ് വഴി ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. എന്നാല്‍ ഹജ്ജ് അനുമതിപത്രം ഇല്ലാത്തവര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ മക്ക വഴി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യാത്ര ചെയ്യാനാകില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Hajj, Gulf, Saudi Arabia, Riyadh, Muslim pilgrimage, Religion, Hajj pilgrims numbers increased in saudi airports

Powered by Info News For You

Comments
Post a Comment