പനിമൂലം കുഞ്ഞുങ്ങള്‍ മരിച്ച സംഭവം: സംശയത്തെ തുടര്‍ന്ന് അഞ്ചുപേരെ പരിയാരത്തേക്ക് മാറ്റി

കാസര്‍കോട് (www.evisionnews.co): പനി ബാധിച്ച് സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവത്തില്‍ മരണകാരണം സ്ഥിരീകരിക്കുന്നതിനും മറ്റുമായി റിപ്പോര്‍ട്ട് ചെന്നൈ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് മൂലമുള്ള പനിയാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

അതേസമയം പനിബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാവ് നിഷയെയും പിതാവ് സിദ്ദീഖിനെയും സിനാന്റെ കൂടെ പഠിക്കുന്ന കുട്ടിയെയും രണ്ടുബന്ധുക്കളെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഇന്നലെ രാവിലെയാണ് ബദിയടുക്ക കന്യപ്പാടി സ്വദേശി സിദ്ദീഖ്- നിഷ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിനാന്‍ (നാലര) മംഗളൂരുവില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. തലേദിവസം വൈകിട്ടോടെ ഇവരുടെ എട്ടുമാസം പ്രായമുള്ള സിദ്റത്തുല്‍ മുന്‍തഹ എന്ന കുട്ടിയും പനി ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഈമാസം 22നാണ് പനിബാധിച്ച് മംഗളൂരു ഫാദര്‍മുള്ളേഴ്സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?