ബൗണ്ടറിക്കരുത്തില്‍ ഇംഗ്ലണ്ടിന് കപ്പ്: കൂടുതല്‍ ജയം ഇന്ത്യയ്ക്ക്

ലോര്‍ഡ്സ് (www.evisionnews.co): ഒരുമാസത്തിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിന് കിരീടം. ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആതിഥേയര്‍ കിരീടം ചൂടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവസാനം മങ്ങുകയും നിര്‍ണായകമായ സെമിയില്‍ വീണ്ടും തിരിച്ചുവരികയും ചെയ്ത രണ്ടു ടീമുകളാണ് ഫൈനലിലെത്തിയത്.

എന്നാല്‍ ലോകകപ്പിലെ മുഴുവന്‍ മത്സരഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് തോല്‍വികളേറ്റു വാങ്ങിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്റ് നാലാമതുമാണ്.

സെമിയില്‍ പുറത്തായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ത്യ സെമിയടക്കം 9 മത്സരങ്ങളാണ് കളിച്ചത്. അതില്‍ ഏഴെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ തോറ്റു. ന്യൂസിലാന്റുമായുള്ള പ്രാഥമിക റൗണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു. മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ 10 മത്സരങ്ങളില്‍ ഏഴു ജയം നേടിയപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.

ടീമുകളുടെ പ്രകടനം ചുവടെ (ടീം, ജയം, തോല്‍വി എന്ന ക്രമത്തില്‍)

ഇന്ത്യ- 7,2
ഓസ്ട്രേലിയ- 7,3
ഇംഗ്ലണ്ട്- 8,3
ന്യൂസിലാന്റ്- 6,4
പാകിസ്താന്‍-5,3
ശ്രീലങ്ക- 3,4
ദക്ഷിണാഫ്രിക്ക- 3,5
ബംഗ്ലാദേശ്- 3,5
വെസ്റ്റ് ഇന്‍ഡീസ്-2,6
അഫ്ഗാനിസ്താന്‍-0,9



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?