എഞ്ചിന്‍ തകരാര്‍; നടുക്കടലില്‍ കുടുങ്ങിയ മത്സ്യബോട്ടിന് ഫിഷറീസ് വകുപ്പ് രക്ഷകരായി
നീലേശ്വരം: (www.kasargodvartha.com 30.07.2019) എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ മത്സ്യബോട്ടിന് ഫിഷറീസ് വകുപ്പ് രക്ഷകരായി. 33 മത്സ്യത്തൊഴിലാളികളുമായി പോയ യന്ത്രവല്‍കൃത ലൈലന്റ് വള്ളമാണ് കടലില്‍ കുടുങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഴിത്തലയില്‍ നിന്നും പോയ തളിയിലപ്പന്‍ എന്ന വള്ളമാണ് മരക്കാപ്പ് കടപ്പുറത്തിന് അഞ്ചു കിലോമീറ്റര്‍ അപ്പുറം കടലില്‍ കുടുങ്ങിയത്.
കാഞ്ഞങ്ങാട് കടപ്പുറത്തെ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കടലില്‍ കുടുങ്ങിയ വിവരം തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ഫിഷറീസ് അസി. ഡയറക്ടര്‍ പി വി സതീശന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ അജിത എന്നിവരുടെ നിര്‍ദേശ പ്രകാരം രാവിലെ 9.15 ന് അഴിത്തലയില്‍ നിന്ന് ഫിഷറീസ് രക്ഷാബോട്ട് പുറപ്പെടുകയും 11.15 മണിയോടെ മുഴുവന്‍ തൊഴിലാളികളെയും സുരക്ഷിതരായി കരയ്ക്കെത്തിക്കുകയുമായിരുന്നു. വള്ളവും കെട്ടിവലിച്ചു തൈക്കടപ്പുറം ഹാര്‍ബറില്‍ എത്തിച്ചു.
റസ്‌ക്യൂ ഗാര്‍ഡുമാരായ പി മനു, ഒ ധനീഷ്, എം സനീഷ്, ഡ്രൈവര്‍മാരായ നാരായണന്‍, കണ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Boat, Top-Headlines, Fisher Boat blocked in sea; Rescued by Fisheries Department
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment