പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു കടത്തി

നീലേശ്വരം: (www.kasargodvartha.com 05.06.2019) പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു കടത്തി. അമൃത സ്‌കൂളിന്റെ ബസില്‍ നിന്നാണ് 7,000 രൂപ വിലവരുന്ന ബാറ്ററി മോഷണം പോയത്. നീലേശ്വരം എന്‍ ജി എം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു ബസ്. കഴിഞ്ഞ ദിവസം രാവിലെ ബസ് എടുക്കാനെത്തിയപ്പോഴാണ് ബാറ്ററി മോഷ്ടിക്കപ്പെട്ടതായി ഡ്രൈവര്‍ പിലിക്കോട് മട്ടലായിയിലെ ടി ഉണ്ണിക്കൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവം സംബന്ധിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം നിടുങ്കണ്ടയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് മ്യൂസിക് സിസ്റ്റം മോഷ്ടിച്ചുകൊണ്ടുപോയിരുന്നു. ചെറുവത്തൂരിലും സമാനസംഭവമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ബസ് ഡ്രൈവര്‍മാരും ഉടമകളും ആശങ്കയിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Neeleswaram, Petrol-pump, School, School-Bus, Robbery, Battery robbed from Parked bus. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?