അമിതവാടക ചോദ്യം ചെയ്ത യാത്രക്കാരിയെ നോക്കിപേടിപ്പിച്ച ഡ്രൈവര്‍ക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2019) അമിതവാടക ചോദ്യം ചെയ്ത യാത്രക്കാരിയെ നോക്കിപ്പേടിപ്പിച്ചുവെന്ന പരാതിയില്‍ ഓട്ടോഡ്രൈവറെ ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 2,500 രൂപ പിഴയടക്കാന്‍ വിധിച്ചു. നീലേശ്വരം തെരു സുമ നിവാസിലെ സി എച്ച് ഷിബു (31) വിനെയാണ് കോടതി ശിക്ഷിച്ചത്. നീലേശ്വരം എന്‍ കെ ബി എം എ യു പി എസിനു സമീപം ഷംന മന്‍സിലില്‍ സജിന റഷീദിന്റെ (36) പരാതിയിലാണ് കേസ്.

സ്‌കൂളിനും സമീപത്തു നിന്നും ഷിബുവിന്റെ ഓട്ടോയില്‍ കയറിയ സജിനയോട് അമിതവാടക ഈടാക്കിയതു ചോദ്യം ചെയ്തപ്പോള്‍ ഷിബു തുറിച്ചു നോക്കുകയും എന്തൊക്കെയോ പിറുപിറുത്ത് അന്തസിനു ഹാനി വരുത്തിയെന്നുമാണ് കേസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Driver, Fine, court, Top-Headlines, Fine for Auto driver for abusing Woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?