ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, പണവും സ്വര്‍ണ്ണവും കൈക്കലാക്കിയ പ്രതി അറസ്റ്റില്‍

കോട്ടയം: (www.kvartha.com 16.07.2019) ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരിച്ച പൊന്നമ്മയുടെ പണവും സ്വര്‍ണ്ണവും കൈക്കലാക്കിയ സത്യനെ ഗാന്ധി നഗര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പൊന്നമ്മയ്‌ക്കൊപ്പമായിരുന്നു സത്യന്‍ ലോട്ടറി വിറ്റിരുന്നത്.

മൂന്ന് ദിവസം മുമ്പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പൊന്നമ്മയുടെ മൃതദേഹം മകളാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിക്കാന്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയിരുന്നു. കല്ലോ ഭാരമേറിയ വസ്തു ഉപയോഗിച്ച് അടിച്ചതാണ് തലയോട്ടിക്ക് സാരമായി ക്ഷതമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Kottayam, News, Kerala, Murder, Death, Crime, Arrest, Accused, Police, Lottery Seller, Murder of Ponnamma; Accused arrested in Kollam

വര്‍ഷങ്ങളായി മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ. നാല്‍പ്പതിനായിരം രൂപയും പത്ത് പവനും പൊന്നമ്മയുടെ കൈവശമുണ്ടായിരുന്നതായാണ് മകള്‍ പോലീസിന് നല്‍കിയ മൊഴി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Murder, Death, Crime, Arrest, Accused, Police, Lottery Seller, Murder of Ponnamma; Accused arrested in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?