മൊഗ്രാല്‍ പുത്തൂര്‍ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കും
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പഞ്ചായത്തിന് കീഴിലുള്ള ഗവ: ഹോമിയോ ആശുപത്രിയിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതിനാല്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ ആശുപത്രി മനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ദിവസം ശരാശരി 40ഉം 50നുമിടയില്‍ രോഗികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തുന്നു. അറഫാത്ത് നഗറിലാണ് ചികിത്സാലയം സ്ഥിതി ചെയ്യുന്നത്.
കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതിനും ടോയ്‌ലറ്റ് നിര്‍മിക്കാനും പുറത്ത് ഷീറ്റ് ഇടുന്നതിനും കുടിവെള്ള സൗകര്യമൊരുക്കാനും പഞ്ചായത്തിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. രോഗികളുടെ തിരക്ക് കാരണം രണ്ടുലക്ഷം രൂപയാണ് മരുന്നിനായി പഞ്ചായത്ത് നീക്കിവെച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ, ഷമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ ഫെര്‍സണ്‍ ഫൗസിയ മുഹമ്മദ്, ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ഡോ: രശ്മി, എച്ച്.എം.സി അംഗങ്ങളായ മാഹിന്‍ കുന്നില്‍, അംസു മേനത്ത്, അനുപ്രിയ, നജ്മ സംബന്ധിച്ചു,
Powered by Info News For You

Comments
Post a Comment