കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് വാസു അന്തരിച്ചു

കണ്ണൂര്‍: (www.kvartha.com 20.07.2019) സിപിഎം പ്രവര്‍ത്തകനും കൂത്തുപറമ്പ് രക്തസാക്ഷി കെവി റോഷന്റെ പിതാവുമായ നരവൂര്‍ സൗത്തിലെ കെവി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ 1.50 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് കൂത്തുപറമ്പ് നഗരസഭാ പൊതുശ്മശാനമായ ശാന്തി വനത്തില്‍ നടക്കും.


കൂത്തുപറമ്പ് മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍ണ്ണമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു വാസു. സി.പി.എം അവിഭക്ത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം നരവൂര്‍ സൗത്ത് ബ്രാഞ്ചംഗമാണ്.

പരേതരായ കണ്ണന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. ഭാര്യ: നാരായണി. മറ്റു മക്കള്‍: കെ വി രതീശന്‍, കെ വി രജിന (തലശേരി താലൂക്ക് ഓഫീസ് ). മരുമക്കള്‍: ഷിജിമ , അരുണ്‍ (കരിയാട്).

1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ യുവജന സമരത്തിനു നേരെ നടന്ന പോലീസ് വെടിവെയ്പ്പിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന റോഷന്‍ രക്തസാക്ഷിയായത്. തന്റെ മകന്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതറിഞ്ഞ് മരിച്ചത് എന്റെ ഒരു മകന്‍ മാത്രമാണെന്നും ഡി.വൈ.എഫ്.ഐ ക്കാരായ ഒരായിരം പേര്‍ തന്റെ മക്കളാണെന്നും അവരിലൂടെ റോഷന്‍ ജീവിക്കുമെന്നുള്ള വാസുവിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, DYFI, comrades, Obituary, CPM, Kannur, Koothuparamba martyr Roshan's Father KV Vasu passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?