മലപ്പുറത്തെ എം.എസ്.എഫ് ഫ്‌ളാഷ് മോബിനെതിരെ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ്

കോഴിക്കോട് (www.evisionnews.co): മലപ്പുറത്ത് പെണ്‍കുട്ടികളെ നിരത്തിനിറക്കി എം.എസ്.എഫ് നടത്തിയ ഫ്‌ളാഷ് മോബിനെതിരെ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ്പൊതുവഴികളിലെ കാഴ്ച വസ്തുക്കളാക്കി വിദ്യാര്‍ത്ഥിനികളെ തരംതാഴ്ത്തുന്ന സംസ്‌കാര ശൂന്യമായ നടപടികളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ മാറിനില്‍ക്കണമെന്ന് കാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. മതബോധമുള്ള വിദ്യാര്‍ത്ഥിനികള്‍ കലാലയങ്ങളിലെ ഇത്തരം സംഘങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. മത ചിഹ്നങ്ങളുപയോഗിച്ച് നൃത്തമാടുന്ന സംസ്‌കാരം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ്. 

ക്ലബ് നിലവാരത്തിലേക്ക് ക്യാമ്പസ് സംഘടനകള്‍ അധ:പതിക്കരുത്. മൈലാഞ്ചി കൈകളില്‍ കൊടികളേന്തിയുള്ള, ആണ്‍- പെണ്‍ കൂടിച്ചേരലിന്റെ എല്ലാ അതിരുകളും ഭേദിക്കുന്ന പുതിയ രീതികളെ കുറിച്ച് രക്ഷിതാക്കള്‍ ഗൗരവമായി ആലോചിക്കണമെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു. ക്യാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ റഷീദ്, കണ്‍വീനര്‍ ശഹരി വാഴക്കാട്, യാസീന്‍, ജംഷീര്‍, ബാസിത്ത് പിണറായി, ആദില്‍ അബ്ദുള്ള, മുനീര്‍ മോങ്ങം, മുഹന്നത്, സഹല്‍ അബ്ദുല്‍ സലാം പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?