നാടന്‍ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി 'കൗ സര്‍ക്യൂട്ട്'; കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ കേരളവും, പശുപരിപാലനം ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവ് ലക്ഷ്യം

പത്തനംതിട്ട: (www.kvartha.com 04.07.2019) കേന്ദ്രസര്‍ക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയായി നാടന്‍ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി കൗ സര്‍ക്യൂട്ട് ' എന്നൊരു പദ്ധതി ആരംഭിക്കുന്നു. പുതുതായി തുടങ്ങിയ രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് പശു സഞ്ചാര പദ്ധതി.

ഈ പദ്ധതി നടപ്പാക്കുന്നത് കേരളത്തെ കൂടാതെ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ്. പശുപരിപാലനം ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവു കൂടിയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഈ പദ്ധതിയിലൂടെ ക്ഷേത്രങ്ങളിലെ ഗോശാലകളും ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ക്കും പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും നാടന്‍ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവര്‍ക്കും ഇനി ടൂറിസം സാധ്യതകള്‍ വഴികാട്ടുകയാണ്.

 Pathanapuram, News, Kerala, Central Government, Govt plans cow circuit to boost tourism

വിദേശ സര്‍വകലാശാലകളില്‍ രാജ്യത്തെ പശുക്കളെക്കുറിച്ച് ഗവേഷണം വരെ നടക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനങ്ങളിലേക്ക് വിദേശികള്‍ എത്താറുണ്ട്. ഈ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതി. പദ്ധതിയെ തുടര്‍ന്ന് 400 പശു ടൂറിസം കേന്ദ്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ കേന്ദ്രത്തിനും രണ്ട് കോടി വരെ സാമ്പത്തിക സഹായം നല്‍കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanapuram, News, Kerala, Central Government, Govt plans cow circuit to boost tourism


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?