കാസര്‍കോട് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും, താത്കാലിക ദുരിതാശ്വസ ക്യാമ്പുകള്‍ ഒരുക്കി, റെഡ് അലര്‍ട്ട് തുടരുന്നു
കാസര്‍കോട്: (www.kvartha.com 21.07.2019) കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ മിക്കവാറും വീടുകളില്‍ വെള്ളം കയറി. ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട് തുടരുകയാണ്.
തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു. അഗ്‌നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വയോധികരടക്കമുള്ളവരെ വീടുകളില്‍ നിന്നും മാറ്റിയത്. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍, മധൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്.
റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വീട്ടുകാരോട് മാറിതാമസിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ട് ഉണ്ടായിട്ടുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടര്‍ന്നാല്‍ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Rain, Flood, House, Police, Road, Heavy rain in kasaragod, Red alert continues

Powered by Info News For You

Comments
Post a Comment