വാട്‌സ്ആപ്പില്‍ സന്ദേശമയച്ച് ഭര്‍തൃമതിയെ ശല്യം ചെയ്ത യുവതിക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2019) ഇന്റര്‍നെറ്റ് ഫോണ്‍ വഴിയും വാട്സ്ആപ്പ് ചാറ്റിലൂടെയും ഭര്‍തൃമതിയെ ശല്യം ചെയ്ത സംഭവത്തില്‍ കോട്ടയം സ്വദേശിനിക്ക് മൂവായിരം രൂപ പിഴ ശിക്ഷ. കോട്ടയം ഉഴവൂര്‍ അമ്പങ്ങാട്ട് ഹൗസിലെ സിജു മാത്യുവിന്റെ ഭാര്യ ലൈബിയെ(38)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴശിക്ഷ വിധിച്ചത്.

ബളാലിലെ ജീനറ്റ് സെബാസ്റ്റ്യന്റെ (39) പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസാണ് ലൈബിയക്കെതിരെ കേസെടുത്തത്. 2018 ജനുവരി മുതല്‍ ഇവരെ ഇന്റര്‍നെറ്റ് ഫോണില്‍ വിളിച്ചും വാട്സ്ആപ്പ് വഴി നിരന്തരം ചാറ്റ് ചെയ്തും ശല്യം ചെയ്തുവെന്നായിരുന്നു പരാതി. ഇവരുടെ ഭര്‍ത്താവ് അബൂദാബിയില്‍ ജോലി ചെയ്യുകയാണ്. 2018 ജനുവരിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കായിരുന്നു ആദ്യ കോള്‍.

2018 മാര്‍ച്ച് 11 ന് ജീനറ്റിനും കോള്‍ വന്നു. ഭര്‍ത്താവിനെ രക്ഷിക്കാനാകുമെങ്കില്‍ രക്ഷിച്ചോ എന്നായിരുന്നു ഉള്ളടക്കം. തുടര്‍ച്ചയായി വിളിയും ചാറ്റും തുടങ്ങിയതോടെ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം വെള്ളരിക്കുണ്ട് പോലീസ് ലൈബിയക്കെതിരെ കേസെടുക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, House-wife, Social-Media, Top-Headlines, Fine, court, Abusing against Woman via WhatsApp; Fine for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?