എന്‍ഡോസള്‍ഫാന്‍ ഫയലുകള്‍ ജില്ലാ കലക്ടര്‍ കമ്പനിക്ക് കൈമാറാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം
മുളിയാര്‍ (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കെതിരായി നിലകൊള്ളുന്ന ജില്ലാ കലക്ടര്‍ സെല്ലിന്റെ അധീനതയിലുള്ള ഉത്തരവാദപ്പെട്ട രേഖകള്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ റമഡേഷന്‍ സെല്‍ അംഗവും വിരുദ്ധസമര സമിതി കണ്‍വീനറുമായ കെ.ബി മുഹമ്മദ് കുഞ്ഞി ആരോപിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനല്‍കണമെന്ന സുപ്രിം കോടതി വിധിക്കെതിരാണ് കലക്ടറുടെ നിലപാട്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ അദ്ദേഹം കോടതിയ ലക്ഷ്യമാണ്നടത്തിയത്.
നിലവിലുള്ള ലിസ്റ്റിനെ മറികടന്ന് 511പേരെ പുതുതായി തിരുകി കയറ്റിയത് നിലവിലുള്ള ലിസ്റ്റിനെ ദുര്‍ബലപ്പെടുത്തി കമ്പനിക്ക് അനുകൂലമായി വിധിനേടി കൊടുക്കുന്നതിന് വേണ്ടിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സെല്ലില്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കലക്ടര്‍ പങ്കെടുക്കുന്നത് അപഹാസ്യമെന്നതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നിലപാടെക്കുന്ന സാംസ്‌കാരിക നായകരെയും എഴുത്തുകാരെയും, സന്നദ്ധ സംഘടനകളെയും ദുരിതബാധിതരെയും അവഹേളിക്കുന്ന കലക്ടര്‍ പദവി മറന്ന് പെരുമാറുകയാണ്. തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം കൃഷി ശാസ്ത്രജ്ഞനാണെന്ന് മേനി പറയുന്ന കലക്ടര്‍ കാര്‍ഷിക മേഖലയെ കൂടി മലീമസമാക്കാനാണ് ശ്രമിക്കുന്നതെന്നും കെ.ബി കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment