ലോകം കാത്തിരുന്ന മത്സരത്തില്‍ അര്‍ജന്റീനയെ കൊന്ന് കൊലവിളിച്ച് കാനറികള്‍; കോപ്പ അമേരിക്കയുടെ കലാശപ്പോരിലേക്ക് കുതിച്ച് ബ്രസീല്‍, രാജ്യാന്തര കിരീടത്തിനായുള്ള മെസ്സിയുടെ കാത്തിരിപ്പ് ഇനിയും നീളും
മിനെയ്‌റോ: (www.kvartha.com 03.07.2019) കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലിലേക്ക് ബ്രസീല്‍ കടന്നു. ലോകം കാത്തിരുന്ന മത്സരത്തില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഇരുപകുതികളില്‍ നിന്നുമാണ് ബ്രസീല്‍ ഓരോ ഗോള്‍ വീതം നേടിയത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയും ഗോളുകള്‍ നേടി. കളിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേല്‍ ജീസസ് ഗോള്‍ നേടി.
ബ്രസീല്‍ നായകന്‍ ഡാനിയേല്‍ ആല്‍വസില്‍ നിന്ന് ലഭിച്ച പന്ത് റോബര്‍ട്ടോ ഫിര്‍മിനോ അത് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാത്ത് നിന്ന ഗബ്രിയേല്‍ ജിസൂസിന് മറിച്ച് നല്‍കി. പോസ്റ്റിലേക്ക് വഴി തിരിച്ച് വിടേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ജിസൂസിനുണ്ടായിരുന്നത്. ഒരു ഗോള്‍ വഴങ്ങിയതോടെ അല്‍പം കൂടെ ഉണര്‍ന്ന് കളിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു.
മെസിയുടെ തന്ത്രപരമായ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ നേരം കൈയില്‍ വെച്ചതും ബ്രസീലാണ്. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ അര്‍ജന്റീന തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും അസ്ഥാനത്തായി.
71-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയെ കുരുക്കി തുടങ്ങിയ കൗണ്ടറില്‍ ജിസൂസ് തന്റെ പ്രതിഭയില്‍ അര്‍ജന്റീന പ്രതിരോധത്തെ കീഴടക്കി പന്ത് ഫിര്‍മിനോയ്ക്ക് നല്‍കി. രണ്ട് ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന പരാജയം ഉറപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Sports, Football, Brazil, Argentina, Leonal Messi, Brazil beats Argentina in Copa America Football Semi Final

Powered by Info News For You

Comments
Post a Comment