റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു; വിവരങ്ങള്‍ പുറത്തുവിട്ട് ജീവനക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചു; ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മോഡിക്ക് മുന്‍ ഉദ്യോഗസ്ഥന്റെ കത്ത്

ന്യൂഡെല്‍ഹി: (www.kvartha.com 08.07.2019) മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ അന്നത്തെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന വി.പി.ഹമീദ് അന്‍സാരി ശ്രമിച്ചുവെന്നാണ് മുന്‍ ഉദ്യോഗസ്ഥന്റെ ആരോപണം. 1990-92ല്‍ അന്‍സാരി ടെഹ്‌റാനില്‍ അംബാസിഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫീസറായിരുന്ന സൂദ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇറാനിലെ റോയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ സംഘാംഗങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലായെന്നും മുന്‍ റോ ഓഫീസറായ എന്‍.കെ.സൂദ് പറയുന്നു. മാത്രമല്ല തുടര്‍ച്ചയായ രണ്ട് തവണ ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയായി നിയമിച്ചതിനെയും സൂദ് ചോദ്യം ചെയ്യുന്നു. താന്‍ റോ ഏജന്റായി ഇറാനില്‍ ജോലി ചെയ്യുമ്പോള്‍ ഹമീദ് അന്‍സാരി അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നു.

Ex-R&AW officer claims former VP Hamid Ansari exposed operatives in Iran, accuses him of endangering lives, New Delhi, News, Allegation, Secret, Retirement, Twitter, National

ഏജന്‍സിയില്‍ നിന്നും 2010ല്‍ വിരമിച്ച സൂദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹമീദ് അന്‍സാരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. മാത്രമല്ല തന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കള്‍ക്ക് ഇറാന്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന കാര്യം റോ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം ഹമീദ് അന്‍സാരി ഇറാനോട് വെളിപ്പെടുത്തിയെന്നാണ് സൂദിന്റെ ആരോപണം. ഇത് ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് പ്രയോജനപ്പെടുത്തുകയും ഇതോടെ ഇറാനിലെ റോ സംവിധാനം തകരുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ഏജന്റുമാരുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇത് കാരണമായി. ഇറാനിലെ റോയുടെ സംവിധാനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പോലും ഹമീദ് അന്‍സാരി ആവശ്യപ്പെട്ടുവെന്നും കത്തില്‍ ആരോപിക്കുന്നു.

ഇറാനിലെ ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ട് പോയപ്പോള്‍ ഹാമിദ് അന്‍സാരി ഇടപെട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ഗാളുമായി ചേര്‍ന്ന് അന്‍സാരി അന്നത്തെ റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തതായും പറയുന്നു. സെയ്ഗാള്‍ പിന്നീട് സി.ഐ.യ്ക്ക് രഹസ്യ രേഖകള്‍ കൈമാറിയെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിച്ചു. പിന്നീട് ഇദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ സൂദ് ആരോപിക്കുന്നു.

അതേസമയം, സൂദിന്റെ ആരോപണത്തോടെ ഹമീദ് അന്‍സാരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1961ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.

മാത്രമല്ല യു.എ.ഇ (19761980), ആസ്‌ട്രേലിയ (1985 - 1989), അഫ്ഗാനിസ്ഥാന്‍(1989-1990), ഇറാന്‍ (1990 - 1992), സൗദി അറേബ്യ (1995 - 1999) എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായും അദ്ദേഹം സേവനം അനുഷ്ടിച്ചു. 2007 മുതല്‍ 2017വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.

പൗരനെന്ന നിലയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും സ്ഥാനമൊഴിഞ്ഞ ശേഷം അന്‍സാരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex-R&AW officer claims former VP Hamid Ansari exposed operatives in Iran, accuses him of endangering lives, New Delhi, News, Allegation, Secret, Retirement, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?