എരിയാല്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂരക്ക് തീപിടിച്ചു
കാസര്‍കോട് (www.eisionnews.co): വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം ഓടിട്ട വീടിന്റെ മേല്‍ക്കൂര കത്തിനശിച്ചു. എരിയാല്‍ സി.പി.സി.ആര്‍.ഐക്ക് സമീപം കുളങ്കരയിലെ എന്‍.എ അബ്ദുല്‍ റസാഖിന്റെ വീടിനാണ് തീ പിടുത്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30മണിയോടെയാണ് സംഭവം. അബ്ദുല്‍ റസാഖും ഭാര്യയും ഭിന്നശേഷിയുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നതുകണ്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Powered by Info News For You

Comments
Post a Comment