സന്ദര്‍ശകരെ ഞെട്ടിക്കാന്‍ ആകര്‍ഷകമായ പദ്ധതിയുമായി യു എ ഇ; എല്ലാവര്‍ക്കും സൗജന്യ സിംകാര്‍ഡ്; ലഭ്യമാക്കുന്നത് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍നിന്നും, രാജ്യം വിടുന്നതുവരെ ഉപയോഗിക്കാം

ദുബൈ: (www.kvartha.com 06.07.2019) സന്ദര്‍ശകരെ ഞെട്ടിക്കാന്‍ ആകര്‍ഷകമായ പദ്ധതിയുമായി യു എ ഇ യു. രാജ്യം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും വൈകാതെ വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.

20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാര്‍ഡ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്. രാജ്യത്ത് എവിടെവെച്ചും ഈ സിംകാര്‍ഡ് ഉടമയ്ക്ക് റീച്ചാര്‍ജ് ചെയ്യാം. സന്ദര്‍ശകന്‍ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാര്‍ഡിന്റെ പ്രവര്‍ത്തനം.

Now, free SIM cards for all UAE visitors, Dubai, News, Technology, Business, Phone call, Airport, Passport, Visa, UAE, Gulf, World

യു.എ.ഇ.യിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് സിംകാര്‍ഡിന്റെ വിതരണം. അബുദാബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസംമുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് ഈ സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.

ലോകത്താദ്യമായി സന്ദര്‍ശകര്‍ക്ക് സൗജന്യമായി സിംകാര്‍ഡ് നല്‍കിയത് ദുബൈ വിമാനത്താവളത്തിലായിരുന്നു. ആ സമ്പ്രദായം രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ യു.എ.ഇ.യുടെ താമസ- കുടിയേറ്റ വകുപ്പ്.

യു.എ.ഇ.യില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പെട്ടെന്നുതന്നെ രാജ്യത്തുള്ള പരിചയക്കാരുമായി ബന്ധപ്പെടാനും നാട്ടിലേക്കു വിളിക്കാനുമുള്ള സൗകര്യമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യു.എ.ഇ.യെ ലോകത്തെ മികച്ച സഞ്ചാരി സൗഹൃദരാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Now, free SIM cards for all UAE visitors, Dubai, News, Technology, Business, Phone call, Airport, Passport, Visa, UAE, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?