ജസ്പ്രീത് ബൂമ്രയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി നടി അനുപമ പരമേശ്വരന്‍
ചെന്നൈ: (www.kvartha.com 26.07.2019) ഇന്ത്യന്‍ പേസ് എക്സ്പ്രസ് ജസ്പ്രീത് ബൂമ്രയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി നടി അനുപമ പരമേശ്വരന്‍. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്ന 25 പേരില്‍ നടി അനുപമ പരമേശ്വരനുമുണ്ടായിരുന്നു.
ഇത് വലിയ വാര്‍ത്തയും ഗോസിപ്പുമായതോടെ ബൂമ്രയുമായി താന്‍ ഡേറ്റിംഗിലല്ലെന്നും സൗഹൃദം മാത്രമേയുള്ളൂവെന്നും പറഞ്ഞ് അനുപമ നേരത്തെ രംഗത്തെത്തിയിരുന്നു. മാത്രമല്ല പിന്നാലെ ബൂമ്ര അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്.
ഇതോടെ ഗോസിപ്പുകള്‍ അവസാനിച്ചെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ തെലുങ്ക് സിനിമ രാക്ഷസുഡുവിന്റെ പ്രചാരണ പരിപാടിക്കിടെ വീണ്ടും അനുപയോട് ബൂമ്രയെ കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ ഗോസിപ്പുകളോട് പ്രതികരിക്കാനില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്കാണ് ബെല്ലംകൊണ്ട ശ്രീനിവാസ് നായകനും അനുപമ പരമേശ്വരന്‍ നായികയുമാകുന്ന രാക്ഷസുഡു. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുന്നത്. രാക്ഷസനില്‍ അഭിനയിച്ച നിരവധി താരങ്ങളും തെലുങ്ക് റീമേക്കിലും എത്തുന്നുണ്ട്.
അമല അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കില്‍ അനുപമ അവതരിപ്പിക്കുന്നത്. ചിത്രം ഓഗ്‌സറ്റ് രണ്ടിന് പുറത്തിറങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Anupama Parameswaran Jasprit Bumrah Friendship actress actor doesn't want to talk about it, Chennai, News, Cinema, Actress, Twitter, Report, Media, Entertainment, Sports, Cricket, National.

Powered by Info News For You

Comments
Post a Comment