പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം
രാജപുരം: (www.kasargodvartha.com 17.07.2019) പ്രസവത്തിനിടയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ കോളിച്ചാല്‍ വെള്ളങ്കല്ലിലെ രതീഷിന്റെ ഭാര്യ രമ്യ (24) മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തി.
പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് രമ്യയെ കുശവന്‍കുന്നിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12.30 മണിയോടെ രമ്യ സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. അമ്മക്കും കുഞ്ഞിനും സുഖമെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ഉച്ചക്ക് ഒന്നരയോടെ രമ്യക്ക് രക്തസ്രാവം ഉണ്ടെന്നും അടിയന്തിരമായി രക്തം വേണമെന്നും ബന്ധുക്കളോടാവശ്യപ്പെട്ടു. ബന്ധുക്കള്‍ ഉടന്‍ തന്നെ രക്തമെത്തിക്കുകയും ചെയ്തു. പിന്നീട് രമ്യയുടെ നില സാധാരണ നിലയിലായെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ബന്ധുക്കളെ അറിയിച്ചുവത്രെ.
എന്നാല്‍ രണ്ടരയോടെ വീണ്ടും രക്തസ്രാവം ഉണ്ടാകുകയും നില വഷളാകുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്തുള്ള സണ്‍റൈസ് ആശുപത്രിയിലേക്ക് രമ്യയെ മാറ്റിയതായി ബന്ധുക്കള്‍ പറഞ്ഞു. എറണാകുളത്തു നിന്നുള്ള വിദഗ്ദ്ധ ഡോക്ടറെ കൊണ്ടു പരിശോധിക്കാനാണ് സണ്‍റൈസിലേക്ക് മാറ്റിയതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. സണ്‍റൈസിലെ ചികിത്സക്കിടയിലും വീണ്ടും രക്തം ആവശ്യപ്പെട്ടു. ബന്ധുക്കള്‍ രക്തവുമായി എത്തുമ്പോഴേക്കും ഡോക്ടര്‍മാര്‍ രമ്യയുടെ നെഞ്ചത്ത് അമര്‍ത്തി തടവുന്നതാണത്രെ കണ്ടത്.
രക്തം കട്ട പിടിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ മറുപടി പറഞ്ഞത്. അല്‍പ സമയം കഴിഞ്ഞതോടെയാണ് രമ്യ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ രമ്യ നേരത്തെ തന്നെ മരണപ്പെട്ടതായും മരണവിവരം ബോധപൂര്‍വ്വം മറച്ചുവെച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാണത്തൂര്‍ ചെളപ്പങ്കയത്തെ പരേതനായ രാഘവന്‍ ചന്ദ്രാവതി ദമ്പതികളുടെ മകളാണ് രമ്യ. ഏക സഹോദരി രേവതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Death, hospital, Woman died after delivery; allegation against Hospital
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment