മംഗളൂരുവില്‍ ഡെങ്കിപ്പനി പടരുന്നു: പനിബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി

മംഗളൂരു: (www.kasargodvartha.com 22.07.2019) മംഗളൂരു നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. പനിബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി. ബി ടി വി ചാനലില്‍ ജോലി ചെയ്യുന്ന വീഡിയോ ജേണലിസ്റ്റ് നാഗേഷ് പാദു (32) ആണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് നാഗേഷിന് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയത്. മംഗളൂരു കെ എം സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനാല്‍ മരുന്നിനോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് മരണപ്പെട്ടത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ 24 പേരെ കടുത്ത പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 22 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് മംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 426 ആയി ഉയര്‍ന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Top-Headlines, Death, Obituary, Dengue claims life of TV journalist Nagesh Padu
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?