സാജന്റെ ജീവന് വിലയായി ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

കണ്ണൂര്‍ (www.evisionnews.co): ആന്തൂരിലെ വിവാദമായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് വരുത്തണം. ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്യാനിടയായത്.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തത് നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണെന്നായിരുന്നു സാജന്റെ കുടുബം ഉന്നയിച്ചിരുന്ന ആരോപണം. എന്നാല്‍ അന്വേഷത്തില്‍ ശ്യാമള കുറ്റക്കാരിയല്ലെന്നും ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെ അന്വേഷണത്തിന് വിധേയമായി സസ്പെന്‍ഡ് ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?