ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ ഇനി ഓര്‍മ; മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
മംഗളൂരു: (www.kasargodvartha.com 30.07.2019) ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ (72) ഇനി ഓര്‍മ. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മഞ്ഞനാടി അല്‍ മദീന കോമ്പൗണ്ടില്‍ ഖബറടക്കി. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കര്‍ണാടക വൈസ് പ്രസിഡണ്ടും മഞ്ഞനാടി അല്‍ മദീന, കാഞ്ഞങ്ങാട് മര്‍ക്കസ് അന്‍വാറുല്‍ മദീന സ്ഥാപന പ്രസിഡണ്ടുമായിരുന്ന അബ്ബാസ് മുസ്ലിയാരുടെ മൃതദേഹം ഒരു നോക്കുകാണാന്‍ പ്രമുഖ വ്യക്തിതങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ബായാര്‍ മുജമ്മഅ് പ്രിസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സഅദിയ്യ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, മുഹിമ്മാത്ത് സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ദാറുല്‍ ഇര്‍ഷാദ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സയ്യിദ് അഷ്റഫ്് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് പി ഹംസ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, മുന്‍ മന്ത്രി യു ടി ഖാദര്‍ തുടങ്ങിയവര്‍ അന്ത്യകര്‍മ്മത്തില്‍ സംബന്ധിച്ചു.
വിശ്രമമില്ലാത്ത വിദ്യഭ്യാസ പ്രവര്‍ത്തകനായിരുന്നു അബ്ബാസ് മുസ്ലിയാര്‍. മംഗളൂരുവിലും പരിസരങ്ങളിലും ഇസ്ലാമികമായ ചൈതന്യം സജീവമാക്കുതിന് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത് സമൂഹത്തിന് സമര്‍പ്പിച്ച അദ്ധേഹം 1994 ല്‍ മഞ്ഞനാടിയില്‍ സ്ഥാപിച്ച അല്‍ മദീന ഇസ്ലാമിക് എജ്യുക്കേഷന്‍ കോംപ്ലക്സ് നിരവധി സ്ഥാപനങ്ങളുടെ സമുച്ചയമാണ്.
ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദ് കുഞ്ഞി അംജദി, അബ്ദുല്ല, സിദ്ദീഖ്, അബൂ സ്വാലിഹ്, ആഇശ, ഫാത്വിമ, സൈനബ. മരുമക്കള്‍: അബൂബക്കര്‍ മദനി തലക്കി, അബ്ദുര്‍ റഹ് മാന്‍ മദനി പടന്ന, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, സീനത്ത്, ഹബീബ, സഫ്വാന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Top-Headlines, National, Mangalore, Dead body, Religion, Manhanadi Abbas Musliyar no more
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment