ചൗക്കി- ഉളിയത്തടുക്ക ബൈപാസ് റോഡ്: ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട് (www.evisionnews.co): ചൗക്കി- ഉളിയത്തടുക്ക ബൈപാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കാസര്‍കോട് ആര്‍.ഡി.ഒ അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ചൗക്കി ബൈപാസ് ആവശ്യം മൂന്നോട്ട് വെച്ചിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒയുടെയും പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീലിന്റെയും നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. ഈ ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ കുമ്പള വഴി വിദ്യാനഗറിലെത്താന്‍ എളുപ്പമാകും. ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായാല്‍ വലിയ വാഹനങ്ങളടക്കം ഇതിലൂടെ തിരിച്ചുവിടാനാകും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?