പ്ലസ്ടു വിദ്യാര്‍ഥിനിയോടൊപ്പം കാറില്‍ ഇരിക്കുകയായിരുന്ന യുവാവിന് പോലീസിനെ കണ്ടതോടെ പരിഭ്രാന്തി; കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ചെന്നിടിച്ചത് പോലീസ് ജീപ്പില്‍, പിന്തുടര്‍ന്ന് പിടികൂടിയതോടെ വിദ്യാര്‍ത്ഥിനി ഇറങ്ങിയോടി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് യുവാവിനെതിരെ കേസ്

മാന്നാര്‍: (www.kvartha.com 17.07.2019) പ്ലസ്ടു വിദ്യാര്‍ഥിനിയോടൊപ്പം കാറില്‍ ഇരിക്കുകയായിരുന്ന യുവാവിന് പോലീസിനെ കണ്ടതോടെ പരിഭ്രാന്തി. പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പില്‍ കാര്‍ ചെന്നിടിച്ചു. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പോലീസ് യുവാവിനെ പിടികൂടി. തിങ്കളാഴ്ച വൈകുന്നേരം ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്ഷനു സമീപമാണ് സംഭവം.

കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയില്‍ ആഷിക്കിനെ(26) ആണ് പോലീസ് പിടികൂടിയത്. റോഡരികില്‍ ഏറെ നേരം നിര്‍ത്തിയിട്ട കാര്‍ കണ്ടതോടെ നാട്ടുകാരായിരുന്നു പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പോലീസ് ജീപ്പിന്റെ ഡോര്‍ തുറക്കുന്ന സമയം യുവാവ് കാര്‍ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോര്‍ തകര്‍ത്തു.

Alappuzha, News, Kerala, Youth, Arrest, Case, Police, Car, Local-News, Youth arrested in Alappuzha

തുടര്‍ന്ന് യുവാവ് കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇതേ ജീപ്പില്‍ തന്നെ പോലീസ് പിന്തുടകരുകയും ഇടവഴികളിലൂടെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുകോല്‍ ആശ്രമത്തിനു സമീപം കാറുമായി പിടികൂടുകയും ചെയ്തു. ഇതിനിടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിനിയെ പോലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടയക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പോലീസ് ജീപ്പ് നശിപ്പിച്ചതിനും ആഷിക്കിനെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Youth, Arrest, Case, Police, Car, Local-News, Youth arrested in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?