മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; കഴുത്തറുത്ത ശേഷം ഭാരമുള്ള വസ്തു കൊണ്ട് തലയടിച്ചു തകര്‍ത്തു, കട്ടക്കില്‍ തെരുവില്‍ കിടന്നുറങ്ങിയവരെ ലക്ഷ്യമിടുന്ന സൈക്കോ കില്ലറെ തേടി പോലീസ്

കട്ടക്ക് : (www.kvartha.com 27.07.2019) ഒഡീഷയിലെ കട്ടക്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. തെരുവില്‍ കിടന്നുറങ്ങുന്ന മൂന്ന് പേരെയാണ് അജ്ഞാതന്‍ കൊലപ്പെടുത്തിയത്. കഴുത്തറുത്ത ശേഷം ഭാരമുള്ള വസ്തു കൊണ്ട് തലയടിച്ചു തകര്‍ക്കുകയായിരുന്നു. കൊല നടത്തിയത് ആരെന്നോ എന്തിനാണ് കൊല നടത്തുന്നതെന്നോ പോലീസിന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സ്വദേശികള്‍ പരിഭ്രാന്തിയിലാണ്.

റാണിഹത് പാലത്തിനു സമീപത്ത് നിന്നും ആദ്യം മൃതദേഹം കണ്ടെത്തിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കല്‍ കോളേജിനും ഒഎംപി മാര്‍ക്കറ്റിനും സമീപത്ത് നിന്നും മറ്റു രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തലവനായി പ്രത്യേക സംഘം രൂപീകരിക്കുകയും നൈറ്റ് പെട്രോളിങ്ങ് കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.


മൂന്ന് കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കൊല നടത്തിയ ആള്‍ ഒരാള്‍ തന്നെ എന്നാണ് പോലീസ് നിഗമനം. അതേസമയം കൊലയ്ക്ക് പിന്നില്‍ മാനസിക പ്രശ്നമുള്ള വ്യക്തിയാണോ എന്നും സംശയിക്കുന്നതായി കമ്മീഷ്ണര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Orissa, Murder, Police, Case, Killed, Investigates, Slum, Serial Killer in Cuttack; police formed special investigation team.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?