പോലീസ് തല്ലി ഒടിച്ചത് എംഎല്‍എയുടെ കൈ; കാനത്തിന് പ്രതികരണം ഇല്ല, സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് അപഹാസ്യകരമെന്ന് ചെന്നിത്തല, കേരളത്തിലുള്ളത് സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പോലീസെന്നും വിമര്‍ശനം

തിരുവനന്തപുരം: (www.kvartha.com 24.07.2019) സ്വന്തം പാര്‍ട്ടി എംഎല്‍എയുടെ കൈ കേരളാ പോലീസ് തല്ലിയൊടിച്ചിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പ്രതികരിക്കത്തത് അപഹാസ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പോലീസാണ് കേരളത്തിലുള്ളത്. കേരളാ പോലീസിനെ ഇത്തരത്തില്‍ മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


ഭരണകക്ഷിയില്‍ പെട്ട എംഎല്‍എയുടെ തന്നെ കൈ തല്ലിയൊടിക്കുന്ന വിധത്തിലാണ് കേരളാ പൊലീസ് ഇടപെടുന്നത്. ഇത്തരത്തില് ആട്ടും തുപ്പും സഹിച്ച് എത്രകാലം ഇടത് മുന്നണിയില്‍ തുടരുമെന്നും കാനം രാജേന്ദ്രനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിപിഐ എംഎല്‍എ എല്‍ദോ അടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാല്‍ജിയടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Politics, CPI, MLA, Ramesh Chennithala, Police, Case, Thiruvananthapuram, Violence, ramesh chennithala critisises CPI State Secretary Kanam Rajendran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?