ആശുപത്രിയിലെത്തി ഡോക്ടറോട് മോശമായി പെരുമാറിയതായി പരാതി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

മംഗളൂരു: (www.kasargodvartha.com 04.07.2019) ആശുപത്രിയിലെത്തി ഡോക്ടറോട് മോശമായി പെരുമാറിയതായി പരാതി. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ബി ജെ പി നേതാവുമായ മീനാക്ഷി ശാന്തിഗോഡുവിനെതിരെയാണ് പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അര്‍ച്ചന കരിക്കാലിന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

പോലീസ് മര്‍ദിച്ചെന്ന ആരോപണവുമായി 13 വയസുള്ള പിന്നാക്കവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെയും കൂട്ടി മീനാക്ഷി കഴിഞ്ഞ 29-ന് പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അര്‍ച്ചന തന്നെ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്നാരോപിച്ച് ഡോക്ടറോട് തട്ടിക്കയറുകയും അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഡോക്ടറോട് അപമര്യാദയായി പെരുമാറിയതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ മീനാക്ഷി ശാന്തിഗോഡു ഖേദം പ്രകടിപ്പിക്കണമെന്ന് ഐ എം എ മംഗളൂരു ശാഖാ പ്രസിഡണ്ട് ഡോ. ബി സച്ചിദാനന്ദ റൈ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Crime, Posing threat to doctor - Police register FIR against ZP president
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?