വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി; ലക്ഷ്യം കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരെ വരുതിയില്‍ നിര്‍ത്തല്‍

ന്യൂഡെല്‍ഹി: (www.kvartha.com 26.07.2019) കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരെ വരുതിയില്‍ നിറുത്തുക എന്ന ലക്ഷ്യത്തോടെ അവരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി.

കഴിഞ്ഞദിവസം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയിലാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ ഭേദഗതികളെ എതിര്‍ത്ത പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ് വലിച്ചു കീറി. പ്രതിഷേധം കൈയാങ്കളിയുടെ വക്കിലെത്തുകയും പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്ത പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് ബില്‍ പാസാക്കിയത്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികള്‍ വിശദമായ ചര്‍ച്ചയ്ക്ക് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ തള്ളി.

Rajya Sabha passes RTI amendment bill, Opposition walks out, New Delhi, News, Politics, BJP, Rajya Sabha, Lok Sabha, Trending, Protest, National

കഴിഞ്ഞ ദിവസം ലോക്സഭ ബില്‍ പാസാക്കിയിരുന്നു. എന്‍.ഡി.എ ന്യൂനപക്ഷമായ രാജ്യസഭയില്‍ ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവയുടെ പിന്തുണ ഉറപ്പാക്കിയാണ് ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, തൃണമൂല്‍, ഡി.എം.കെ, ആംആദ്മി അംഗങ്ങള്‍ വോട്ടെടുപ്പിന് മുന്‍പ് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

കമ്മിഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്രം തീരുമാനിക്കുന്നത് വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് നേരത്തേ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അവര്‍ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ചിലര്‍ ബില്ല് കീറി എറിഞ്ഞു. പ്രക്ഷുബ്ധമായ സഭ പല തവണ നിറുത്തി.

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിടാമെന്ന ഉപാധിയില്‍ ചര്‍ച്ച തുടര്‍ന്നു. എന്നാല്‍ പ്രമേയവും ബില്‍ പാസാക്കാനുള്ള നടപടിയും ഒന്നിച്ചാണ് പരിഗണിച്ചത്. 117 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 75 പേരാണ് അനുകൂലിച്ചത്. തുടര്‍ന്ന് ബില്ലിന്റെ വോട്ടെടുപ്പിന് സ്ലിപ്പ് വിതരണം ചെയ്തപ്പോള്‍ ഒരു ബി.ജെ.പി അംഗത്തിന്റെ ഇടപെടലാണ് കൈയ്യാങ്കളിയുടെ വക്കില്‍ എത്തിച്ചത്. അതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും വോട്ടെടുപ്പിന് പ്രസക്തി ഇല്ലാതാവുകയും ചെയ്തു.

പ്രധാനമന്ത്രി മോഡിയുടെ വിദ്യാഭ്യാസ യോഗ്യത, നോട്ട് നിരോധനത്തിന്റെ കണക്ക്, കള്ളപ്പണത്തിന്റെ കണക്ക് തുടങ്ങിയവ വിവരാവകാശ നിയമം വഴി ചോദിച്ചതാണ് കമ്മിഷണര്‍മാരുടെ പല്ല് കൊഴിക്കുന്ന ഭേദഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വിവരാവകാശ ബില്‍ നടപ്പില്‍ വന്നതോടെയുള്ള ഭേദഗതികള്‍ ഇവയാണ്; 

*കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ അഞ്ചു വര്‍ഷമോ 65 വയസുവരെയോ ആണ് കാലാവധി.

*കമ്മിഷണര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ സേവന വേതന വ്യവസ്ഥയുള്ളത് ഒഴിവാക്കി.

*ഇനി ശമ്പളവും അലവന്‍സുകളും മറ്റ് സേവന വ്യവസ്ഥകളും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.

*കമ്മിഷണര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പറ്റുന്നെങ്കില്‍ ശമ്പളത്തില്‍ നിന്ന് അതു കുറയ്ക്കും.

*കമ്മിഷണര്‍മാര്‍ ഇനി പൂര്‍ണമായും സര്‍ക്കാര്‍ വരുതിയില്‍ ആയിരിക്കും.

*വിവരാവകാശ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മിഷണര്‍മാര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേലുള്ള അധികാരം ഭേദഗതിയിലൂടെ ഇല്ലാതാകും.

*നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്ക് ഭരണഘടനാ പദവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്ക് തുല്യമായ സേവന, വേതന വ്യവസ്ഥയുണ്ട്. അവരുടെ അധികാരവും വിപുലമാണ്.

*നിലവില്‍ അഞ്ചുവര്‍ഷം കാലാവധിയുള്ളതിനാല്‍ വിവാദമായ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നുണ്ട്.

*അനഭിമതരായ കമ്മിഷണര്‍മാരെ പെട്ടെന്ന് പുറത്താക്കാന്‍ ഭേദഗതി സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കും.

*വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകും

*സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കും

*കാലാവധിയും ശമ്പളവും സര്‍ക്കാര്‍ നിശ്ചയിച്ചാല്‍, ഭരണകൂടത്തിനെതിരായ ഉത്തരവുകളില്‍ കമ്മിഷണര്‍മാര്‍ സ്വാധീനിക്കപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajya Sabha passes RTI amendment bill, Opposition walks out, New Delhi, News, Politics, BJP, Rajya Sabha, Lok Sabha, Trending, Protest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?