പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ പതാക ഉയര്‍ത്തി ഇറാന്‍; മോചനത്തിനായി നടപടികള്‍ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍, രാജ്യാന്തര തലത്തില്‍ ഇറാനുമേലുള്ള സമ്മര്‍ദം കൂടുന്നു, തെരേസ മേ മന്ത്രിസഭാ യോഗം വിളിച്ചു, ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ലണ്ടന്‍: (www.kvartha.com 22.07.2019) ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയതായി റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വഷളാവുമെന്നിരിക്കെ പ്രശ്‌ന പരിഹാരത്തിനായി കാവല്‍ പ്രധാനമന്ത്രി തെരേസ മേ തിങ്കളാഴ്ച ടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതിനിടെ ബ്രിട്ടീഷ് കപ്പലില്‍ സ്വന്തം പതാക നാട്ടി ഇറാന്‍ നിലപാട് കടുപ്പിച്ചു. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‌സ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇപ്പോഴത്തെ ഇടപെടല്‍.

Theresa May to Hold Emergency Meeting as Iran Probes Seized UK-flagged Tanker,London, News, Report, Chief Minister, Pinarayi vijayan, World, Trending.

പാര്‍ലമെന്റില്‍ തെരേസ മേ വിശദീകരണം നല്‍കിയേക്കും. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തി കപ്പല്‍ ജീവനക്കാരെ തിരികെ എത്തിക്കാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

Keywords: Theresa May to Hold Emergency Meeting as Iran Probes Seized UK-flagged Tanker,London, News, Report, Chief Minister, Pinarayi vijayan, World, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?