മുളിയാറില്‍ എം.പിക്കെതിരെ യു.ഡി.എഫ് ചെയര്‍മാന്‍: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണവുമായി മുളിയാര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ രംഗത്തെത്തി. പഞ്ചായത്ത് യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗത്തിലാണ് ചെയര്‍മാന്‍ ബി.എം അബൂബക്കര്‍ മൂലടുക്കം എം.പിക്കെതിരെ പൊട്ടിത്തെറിച്ചത്.
മുളിയാര്‍ പഞ്ചായത്തില്‍ ശനിയാഴ്ച നടന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ പര്യടന പരിപാടിയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സമയം വൈകിയത് കാരണം പഞ്ചായത്ത് പരിധിയിലെ പല റൂട്ടുകളിലെയും സ്വീകരണ പരിപാടികള്‍ വെട്ടിച്ചുരുക്കിയത് യു.ഡി.എഫ് നേതാക്കളും എം.പിയും തമ്മില്‍ വാക്കേറ്റത്തിലേക്ക് എത്തിയിരുന്നു. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് പരിപാടി ഒഴിവാക്കിയ കാനത്തൂരില്‍ എം.പി പോവുകയും മുളിയാറില്‍ ചെയര്‍മാന്‍ ബി.എം അബൂബക്കറിന്റെ വീട്ടില്‍ ഒരുക്കിയ സല്‍ക്കാരം ഒഴിവാക്കി കാനത്തൂരിലെ ഒരു പ്രവാസിയുടെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തതും നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലും എം.പിക്കെതിരെ രോഷം ഉയര്‍ന്നുവരുന്നതായാണ് വിവരം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എം.പിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. വോട്ടര്‍മാരുടെ ആവശ്യം പരിഗണിക്കാതെ റൂട്ടുകള്‍ വെട്ടിക്കുറച്ച് പരിപാടികള്‍ സംഘടിപ്പിച്ച പ്രവര്‍ത്തരെ നിരാശപ്പെടുത്തിയത് അപലപനീയമാണ്. ചെയര്‍മാന്‍ എന്ന നിലയില്‍, വോട്ടുനല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ എന്ന നിലയില്‍ എം.പി വളരെ മോശമായാണ് പെരുമാറിയത്. ഇക്കാര്യങ്ങള്‍ മണ്ഡലം, ജില്ലാ യോഗങ്ങളില്‍ അവതരിപ്പിക്കുമെന്നും രാജിവെച്ചൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചെയര്‍മാന്റെ പ്രസംഗം യൂത്ത് ലീഗിന്റെ മണ്ഡലം നേതാവ് സാമൂഹിക മാധ്യമം വഴി പ്രചരിച്ചിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ യു.ഡി.എഫ് നേതൃത്വം ഇടപെടുമെന്നാണ് അറിയുന്നത്.
Powered by Info News For You

Comments
Post a Comment