കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കാസര്‍കോട് (www.evisionnews.co): കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപത്തായിരുന്നു സംഭവം. തുരുത്തി എരിഞ്ഞിക്കീലിലെ കെ.വി രാഹുല്‍ (16)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30മണിയോടെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് രാഹുല്‍ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുഴയില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കാടങ്കോട് ജി.എഫ്.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും പോലീസും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം രാഹുലിനെ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയില്‍ ഹോട്ടല്‍ വ്യാപാരിയായ കെ.വി രാജീവന്‍- സുജന ദമ്പതികളുടെ മകനാണ്. ഋതുരാജ് ഏകസഹോദരന്‍.
Powered by Info News For You

Comments
Post a Comment