പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു; മരണത്തിന് കീഴടങ്ങിയത് സഹോദരങ്ങളായ കുരുന്നുകള്‍

ബദിയടുക്ക: (www.kasargodvartha.com 24.07.2019) പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് -നിഷ ദമ്പതികളുടെ മക്കളായ സിനാന്‍ (നാല്), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് സിദ്‌റത്തുല്‍ മുന്‍തഹ മരണപ്പെട്ടത്. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു. ദമ്പതികളുടെ രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. മഞ്ചേശ്വരത്തെ സ്‌കൂളില്‍ അധ്യാപകനാണ് സിദ്ദീഖ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Baby, died, Obituary, 2 children died due to fever
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?