ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് യാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2019) ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് യാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്കേറ്റു. പുതിയകോട്ട ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടമുണ്ടായത്. പുതിയകോട്ടയില്‍ നിന്നും ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്.


കാര്‍ പെട്ടെന്ന് റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ യാത്രക്കാരന്റെ പരിക്ക് സാരമുള്ളതാണ്. ഡ്രൈവര്‍ ചന്ദ്രഹാസ (30) നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും അപകടം വരുത്തിയ കാറില്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു.

പുതിയകോട്ട ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ചന്ദ്രഹാസ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Driver, Auto Driver, Auto-rickshaw, Accident, Car, Car hit with Auto rikshaw; 2 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?