പാണത്തൂര്‍- കാണിയൂര്‍ പാത സര്‍വേ അന്തിമഘട്ടത്തിലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട്- പാണത്തുര്‍- കാണിയൂര്‍തീവണ്ടി പാതയുടെ സര്‍വേ അന്തിമഘട്ടത്തിലാണെന്നും നിര്‍ദിഷ്ട രൂപരേഖയുടെയും എക്സ്റ്റിമേറ്റിന്റെയുംസര്‍വെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രലയം തീരുമാനമെടുക്കുമെന്നും കാസര്‍കോട് പാര്‍ലമെന്റ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് അങ്ങടി ലോകസഭയില്‍ മറുപടി നല്‍കി.90 കിലോമീറ്റര്‍ദൈര്‍ഘ്യമുള്ള മലയോര പാതയുടെ സര്‍വേ നടത്തുവാന്‍ 2014-15ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിയില്‍ സര്‍വേപൂര്‍ത്തിയായി. ഈ തീവണ്ടി പാതയുടെ 40കിലോമീറ്റര്‍ കേരളത്തിലും 50കി.മി കര്‍ണാടകത്തിലുമാണ്. കേന്ദ്രനിയമം അനുസരിച്ച് കേരളത്തില്‍ പാത നിര്‍മിക്കാന്‍ അവശ്യമായ സ്ഥലത്തിന്റെയും നിര്‍മാണ ചെലവിന്റെയും പകുതി തുക നല്‍കുവാനുള്ള സമ്മതപത്രം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ സമ്മതപത്രം കൂടി ഇനി ലഭിക്കാനുണ്ട്. കാസര്‍കോടിന്റെയും കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സമഗ്ര വികസനത്തിന് ഈമലയോര പാത അടിയന്തിരമായി അനുവദിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
Powered by Info News For You
Comments
Post a Comment