യോഗി ആദിത്യനാഥ് ഇന്നു സോന്‍ഭദ്രയിലെത്തും; കൂട്ടക്കൊല സംഭവത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം, മുഖ്യമന്ത്രിക്കെതിരെ ബിജെപിക്കുള്ളിലും ആക്ഷേപം, വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത് സംഭവത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍
ലഖ്‌നൗ: (www.kvartha.com 21.07.2019) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കൂട്ടക്കൊല നടന്ന സോന്‍ഭദ്രയിലെത്തും. വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂട്ടക്കൊല സംഭവത്തില്‍ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ബിജെപിക്കുള്ളിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വൈകുന്നേരത്തോടെ യോഗി ആദിത്യനാഥ് മാധ്യമങ്ങളെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്കയെ അധികൃതര്‍ തടഞ്ഞിരുന്നു. യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ സന്ദര്‍ശനം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Chief Minister, Yogi Adityanath, Shoot Out, BJP, Congress, Priyanka Gandhi, Sonbhadra shootout: After Priyanka's return, Yogi Adityanath to visit victims' families

Powered by Info News For You

Comments
Post a Comment