സെല്‍ഫിയെടുക്കാനായി റെയില്‍വെ സ്‌റ്റേഷനിലെത്തി; നിര്‍ത്തിയിട്ട വാഗണിന് മുകളില്‍ വലിഞ്ഞു കയറി, വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
പാലക്കാട്: (www.kvartha.com 20.07.2019) വാഗണിന് മുകളില്‍ വലിഞ്ഞു കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് റെയില്‍വെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെ പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് യാഡിലാണ് സംഭവം. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ്(20) ഗുരുതരമായി പരിക്കേറ്റത്.
പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റത്. വാഗണിന് മുകളില്‍നിന്ന് ഷോക്കേറ്റ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ച് ആദര്‍ശ് തെറിച്ച് വീഴുകയായിരുന്നു. ട്രെയിന് മുകളില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതിനല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആര്‍പിഎഫ് അംഗങ്ങള്‍ ഓടിയെത്തുകയും പ്രഥമശുശ്രൂഷ നല്‍കിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിക്കെതിരെയും കൂടെ വന്ന സുഹൃത്ത് ജെബ്രിനെതിരെയും റെയില്‍വേ ഗുഡ്‌സ് യാഡില്‍ അധിക്രമിച്ചുകടന്നതിന് നിയമനടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Palakkad, News, Kerala, Injured, Railway, Train, Youth, Treatment, Student, hospital, Youth injured by electric shock while taking selfie

Powered by Info News For You

Comments
Post a Comment