വിവാഹത്തിനൊരുങ്ങിയ പ്രവാസിയായ ആണ്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
അബുദാബി: (www.kvartha.com 11.07.2019) വിവാഹത്തിനൊരുങ്ങിയ പ്രവാസിയായ ആണ്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അബുദാബിയില്‍ ജോലി ചെയ്തിരുന്ന യുവാവിനെയാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വെച്ച് സുഹൃത്ത് കുത്തിക്കൊന്നത്. കൃത്യത്തിനുശേഷം കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ന്യൂഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) മുന്‍ വിദ്യാര്‍ഥിയും ഹൈദരാബാദ് സ്വദേശിയുമായ ശ്രീകാന്ത് റെഡ്ഡി(29)യാണ് സുഹൃത്തിന്റെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സുഹൃത്ത് നരേഷ്(26) ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്തും നരേഷും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു.
ജൂണ്‍ 14ന് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ശ്രീകാന്തിന്റെ വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ജൂണ്‍ 20ന് നടന്നിരുന്നു. വിശാഖപട്ടണത്തെ പെണ്‍കുട്ടിയുമായുള്ള വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പങ്കാളിയായ ശ്രീകാന്ത് മറ്റൊരാളെ വിവാഹം ചെയ്യുന്നുവെന്നറിഞ്ഞ സുഹൃത്ത് നരേഷിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അരിശം പൂണ്ട പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും ശ്രീകാന്തിനെ തന്ത്രപൂര്‍വം ഹോട്ടല്‍ കൃഷ് ഇന്നിലേക്ക് വിളിപ്പിക്കുകയും മുറിയിലെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഹോട്ടലില്‍ വെച്ച് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ചൊല്ലി കലഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് കൊല നടത്തിയത്. അതിനുശേഷം സ്വയം കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഹൈദരബാദ് എസ് ആര്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ എസ്.മുരളീകൃഷ്ണ പറഞ്ഞു. പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജുലൈ രണ്ടിന് അബുദാബിയിലേയ്ക്ക് മടങ്ങാനിരുന്ന ശ്രീകാന്ത്, നരേഷിന്റെ ആവശ്യപ്രകാരം ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു ദിവസം ഇരുവരും അവിടെ താമസിക്കുകയും ചെയ്തിരുന്നു. നാലാം തീയതിയായിരുന്നു കൊല നടത്തിയത്.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും മുറി തുറക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ അകത്ത് കടന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് ശ്രീകാന്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നതും നരേഷ് കഴുത്തുമുറിഞ്ഞു കിടക്കുന്നതുമായിരുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്ന നരേഷില്‍ നിന്ന് പോലീസ് കൂടുതല്‍ മൊഴിയെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police crack murder committed by gay partner, Abu Dhabi, News, Crime, Criminal Case, Murder, Police, Arrested, Injured, Hospital, Treatment, Gulf, World.

Powered by Info News For You

Comments
Post a Comment