പോലീസിന്റെ നിഷ്‌ക്രിയത്വം: മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

മധൂര്‍ (www.evisionnews.co): സാമൂഹിക ദ്രോഹികളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. ചൂരി പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങള്‍ വലിയൊരു വിപത്തിലേക്കാണ് പോയികൊണ്ടിക്കുന്നതെന്ന സത്യം മനസിലാക്കാതെ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം ജനങ്ങളെ ഭീതിലാക്കിയിരിക്കുകയാണ്. 

സാബിത്ത് കൊലകേസ് പ്രതികളെ വെറുതെ വിട്ടതിന് ശേഷം സാമൂഹിക ദ്രോഹികളായ ക്രിമിനലുകള്‍ ഈപ്രദേശങ്ങളില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് ഞായറാഴ്ച രാത്രി റിയാസ് ഉസ്താദ് കൊലകേസ് ഒന്നാം സാക്ഷി ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീട് അക്രമിക്കപ്പെട്ടു. ഒരുമാസം മുമ്പ് സാബിത്ത് കൊലകേസ് സാക്ഷി മജീദിന്റെ വീടു പണിക്ക് കൊണ്ട് വെച്ച ഉരുപ്പടികള്‍ തീവെച്ചു നശിപ്പിച്ചു. മാസം ഒന്നു കഴിഞ്ഞിട്ടും പോലീസിന്റെ മുക്കിന് താഴെയുള്ള പ്രതികളെ പിടികൂടാതെ നിഷ്‌ക്രിയത്വം പാലിക്കുന്ന പോലീസ്, ചില മേഖലകളില്‍ ഞായറാഴ്ചകളിലെ കള്ളു കുടി ആഘോഷം സാമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഭീക്ഷണിയായി തുടരുകയാണ്.

ഈക്രിമിനലുകള്‍ക്ക് ആരെ വേണേലും കൊല്ലാം, വീട് അക്രമിക്കാം. പോലീസ് നോക്ക് കുത്തികളായി മാറുകയാണ്. വീണ്ടും വീണ്ടും അക്രമങ്ങള്‍ തുടരുകയും പോലീസ് ആക്രമികളെ പിടിക്കുടാതെ പ്രതികള്‍ക്ക് അഴിഞ്ഞാടാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന പോലീസ് നയത്തിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?